ഒരു മരം
മൗനംപേറിയ മനസ്സുമായ്
ഒറ്റക്ക്
കുന്തമുനകളുയര്‍ത്തി
തനിക്കിടം തന്നഭൂമിക്കൊരുകാവലായി
വീണ്ടുമൊരു തളിരിനായി
ആകാശത്തേക്ക്
മിഴിചേര്‍ത്ത്
കാറ്റ്
ഇലകളില്ലാത്ത മരത്തിനെ
ഇക്കിളികൂട്ടാനാകാതെ
വരണ്ടചുണ്ടുകളില്‍
മണല്‍ത്തരികളടര്‍ത്തി
മുത്തമിട്ടു
സംസാരദുഃഖത്തിന്‍റെ
വിഹ്വലതകള്‍ പേറി
ഒരു പാഴ്മരം
നിസഹായതയില്‍
ഒരുതണല്‍വിരി
പകര്‍ത്താനാകാതെ
നഖങ്ങളാഴ്ത്തി
ഈ താഴ്വരയിലിങ്ങനെ
പച്ചപ്പിന്‍റെ
ഇത്തിള്‍കൂട്ടങ്ങള്‍
നിലതെറ്റിയടര്‍ന്ന്
പൊള്ളിമാറിയ
ശിരോപടലങ്ങള്‍
വെളുത്തകൂണുകള്‍
വിറങ്ങലിച്ചദേഹത്തിലേക്ക്
മരണകച്ചവിരിച്ച്
ഒരിഴുകിച്ചേരലിന്‍റെ
അവസാന നിമിഷങ്ങളിലേക്ക്
ഇന്ദ്രിയസുഖങ്ങളുറങ്ങുകയായി
അത്മാവെന്ന സ്ഥിരോണര്‍ച്ചിയെ വിട്ട്
ചിന്തകള്‍
അടുക്കിയെടുത്ത ചരിത്രം
ഇനിപറയുമായിരിക്കും
ഒരു യുഗാവശിഷ്ടത്തിന്‍റെ
മരക്കഷണങ്ങള്‍ മൗനമായ
വഴിയിടങ്ങള്‍
മൗനംപേറിയ മനസ്സുമായ്
ഒറ്റക്ക്
കുന്തമുനകളുയര്‍ത്തി
തനിക്കിടം തന്നഭൂമിക്കൊരുകാവലായി
വീണ്ടുമൊരു തളിരിനായി
ആകാശത്തേക്ക്
മിഴിചേര്‍ത്ത്
കാറ്റ്
ഇലകളില്ലാത്ത മരത്തിനെ
ഇക്കിളികൂട്ടാനാകാതെ
വരണ്ടചുണ്ടുകളില്‍
മണല്‍ത്തരികളടര്‍ത്തി
മുത്തമിട്ടു
സംസാരദുഃഖത്തിന്‍റെ
വിഹ്വലതകള്‍ പേറി
ഒരു പാഴ്മരം
നിസഹായതയില്‍
ഒരുതണല്‍വിരി
പകര്‍ത്താനാകാതെ
നഖങ്ങളാഴ്ത്തി
ഈ താഴ്വരയിലിങ്ങനെ
പച്ചപ്പിന്‍റെ
ഇത്തിള്‍കൂട്ടങ്ങള്‍
നിലതെറ്റിയടര്‍ന്ന്
പൊള്ളിമാറിയ
ശിരോപടലങ്ങള്‍
വെളുത്തകൂണുകള്‍
വിറങ്ങലിച്ചദേഹത്തിലേക്ക്
മരണകച്ചവിരിച്ച്
ഒരിഴുകിച്ചേരലിന്‍റെ
അവസാന നിമിഷങ്ങളിലേക്ക്
ഇന്ദ്രിയസുഖങ്ങളുറങ്ങുകയായി
അത്മാവെന്ന സ്ഥിരോണര്‍ച്ചിയെ വിട്ട്
ചിന്തകള്‍
അടുക്കിയെടുത്ത ചരിത്രം
ഇനിപറയുമായിരിക്കും
ഒരു യുഗാവശിഷ്ടത്തിന്‍റെ
മരക്കഷണങ്ങള്‍ മൗനമായ
വഴിയിടങ്ങള്‍
No comments:
Post a Comment