കാഴ്ചയുടെ
തീഞരമ്പുകളില്‍
ഒരിടിയകലത്തില്‍
എത്തിപ്പെട്ട പ്രളയം
വിതച്ചത്
മരണത്തിന്‍റെ വിത്തുകള്‍
മുളച്ചുപൊന്താത്ത
വിത്തിനുചുറ്റും
നിസ്സഹായതയുടെ
കൈവള്ളികള്‍ ചുരുട്ടിയിട്ട്
കുറേ വല്ലികള്‍
അടുത്തപ്രളയത്തിനുമുമ്പ്
പ്രകൃതിയെച്ചൂടിക്കാന്‍
കുറച്ചുമൊട്ടുകളൊരുക്കി
അവ പുളഞ്ഞുകിടന്നു
താഴ്വാരത്തിലെ നിശകളില്‍
കുഞ്ഞുകുണുക്കുകള്‍ ചേര്‍ത്ത്
മിന്നാമിന്നികള്‍
കാഴ്ചവട്ടത്തിന്‍റെ
നിലാവെളിച്ചത്തില്‍
നിലത്തുചിതറിയ
അവ്യക്തനിഴലുകള്‍
ഗോപുരങ്ങളടര്‍ന്ന്
നിലംപതിച്ച സമുച്ചയങ്ങളില്‍
അദ്ധ്വാനങ്ങളുടെ
വിയര്‍പ്പുകണങ്ങളായി
എല്ലിന്‍കഷണങ്ങള്‍
പൂത്തുനില്‍ക്കുന്നു
താനൊഴുക്കിയപ്രളയം
ഭൂമിക്കു ന്ഷടമാക്കിയ
സൗന്ദര്യം തിരിച്ചുനല്കാന്‍
ആകാശത്തവള്‍ മേഘത്തിന്‍റെ
പുതിയപന്തലിട്ടു
നിശകളഴിച്ചെറിഞ്ഞ്
പ്രായത്തിന്‍റെ കണക്കുകള്‍
ചേര്‍ത്തുവയ്ക്കുമ്പോള്‍
ചരിത്രപുസ്തകവും പേറി
അടുത്ത തലമുറ ഉണരുകയായി
ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന്
പുതിയപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍
രണ്ടുവാല്‍ത്തലപ്പുകളില്‍
കാലൂന്നി ഞാനും
ഒന്നു പ്രണയത്തിന്‍റേയും
മറ്റൊന്ന് ജീവിതത്തിന്‍റേയും
തീഞരമ്പുകളില്‍
ഒരിടിയകലത്തില്‍
എത്തിപ്പെട്ട പ്രളയം
വിതച്ചത്
മരണത്തിന്‍റെ വിത്തുകള്‍
മുളച്ചുപൊന്താത്ത
വിത്തിനുചുറ്റും
നിസ്സഹായതയുടെ
കൈവള്ളികള്‍ ചുരുട്ടിയിട്ട്
കുറേ വല്ലികള്‍
അടുത്തപ്രളയത്തിനുമുമ്പ്
പ്രകൃതിയെച്ചൂടിക്കാന്‍
കുറച്ചുമൊട്ടുകളൊരുക്കി
അവ പുളഞ്ഞുകിടന്നു
താഴ്വാരത്തിലെ നിശകളില്‍
കുഞ്ഞുകുണുക്കുകള്‍ ചേര്‍ത്ത്
മിന്നാമിന്നികള്‍
കാഴ്ചവട്ടത്തിന്‍റെ
നിലാവെളിച്ചത്തില്‍
നിലത്തുചിതറിയ
അവ്യക്തനിഴലുകള്‍
ഗോപുരങ്ങളടര്‍ന്ന്
നിലംപതിച്ച സമുച്ചയങ്ങളില്‍
അദ്ധ്വാനങ്ങളുടെ
വിയര്‍പ്പുകണങ്ങളായി
എല്ലിന്‍കഷണങ്ങള്‍
പൂത്തുനില്‍ക്കുന്നു
താനൊഴുക്കിയപ്രളയം
ഭൂമിക്കു ന്ഷടമാക്കിയ
സൗന്ദര്യം തിരിച്ചുനല്കാന്‍
ആകാശത്തവള്‍ മേഘത്തിന്‍റെ
പുതിയപന്തലിട്ടു
നിശകളഴിച്ചെറിഞ്ഞ്
പ്രായത്തിന്‍റെ കണക്കുകള്‍
ചേര്‍ത്തുവയ്ക്കുമ്പോള്‍
ചരിത്രപുസ്തകവും പേറി
അടുത്ത തലമുറ ഉണരുകയായി
ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന്
പുതിയപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍
രണ്ടുവാല്‍ത്തലപ്പുകളില്‍
കാലൂന്നി ഞാനും
ഒന്നു പ്രണയത്തിന്‍റേയും
മറ്റൊന്ന് ജീവിതത്തിന്‍റേയും
No comments:
Post a Comment