കണ്ണിണയ്ക്കുള്ളിലീ പൊന്‍മണിതിങ്കളെ
ഒന്നുപുണര്‍ന്നങ്ങുണര്‍ന്നെണീക്കേ
ദൂരത്തൊരായിരം ഓര്‍മകളാലെന്‍റെ
അകതാരിന്‍ നൊമ്പരം വീണുടഞ്ഞു.
കൈയ്യാലമേലുള്ള തെച്ചിപ്പൂയിതളിനെ
മെല്ലൊന്നുചീന്തിയവള്‍മൊഴിഞ്ഞു
നീ വരുംവേളയില്‍ ഉത്സാഹമാണതിന്‍
പൊരുളറിയില്ലെന്നതെനിക്കുനൂനം
കണ്‍പീലിമെല്ലൊന്നുയര്‍ത്തിയമിഴികളില്‍
പ്രേമത്തിന്‍പൂങ്കനിയെനിക്കുനല്കി
ധാവണിമെല്ലവള്‍പാറിച്ചനേരത്ത്
പാദസരങ്ങള്‍കുണിങ്ങിയാടി
മാന്‍പേടപോലവള്‍ ഓടിമറഞ്ഞപ്പോള്‍
അവളുടെ സാമീപ്യം ഞാനറിഞ്ഞു.
കണ്ണുകള്‍മെല്ലയടച്ചുഞാന്‍ സ്വപ്നത്തില്‍
അവളെക്കുറിച്ചുള്ള ഓര്‍മ്മപൂകാന്‍
ഒരുനിമിഷത്തിന്‍റെ നൊമ്പരചെപ്പിലായ്
അവള്‍തന്‍റെ സാമീപ്യം തന്നുമെല്ലെ
മൃദുലമായവളെന്നില്‍ ഒരുമേഘചിന്തിന്‍റെ
മഴയായ് കുളിരായ് പെയ്തിറങ്ങി.
No comments:
Post a Comment