നദിയിന്നു ഞാന്‍കണ്ട പ്രണയമായി
ഒരു ദിക്കിലൊഴുകിയാ പുഴയുടെ ചിരികളില്‍
അറിയാകയത്തിന്‍റ ചിതയൊരുങ്ങി
ഒരു പാദമൊരുവേള നനയുവാനാകാതെ
പുഴകീറി ഒഴുകിയീ മണല്‍പ്പരപ്പില്‍
ചിറകെട്ടി നിറുത്തിയ നിലകളിലൊടുങ്ങാത്ത
മാല്യന്യകൂമ്പലായ് ഇന്നു നില്‍പ്പൂ
മതവും മരങ്ങളും ശോഷിച്ചവര്‍തന്‍റെ
നിഴല്‍തേടിയെത്തുന്ന മാനവര്‍ക്ക്
ഒരുക്കിയീ ഭൂമിയില്‍ വിഷംചേര്‍ത്തവര്‍ക്കുള്ള
ലഹരിയായ് മാറുമീ വീഞ്ഞുപാത്രം
ഒരു മുത്തമറിയാതെ മുത്തിയാല്‍ മയങ്ങുന്ന
മതഭ്രാന്തു ചേര്‍ത്തൊരീ ലഹരിമന്ത്രം
നിലയ്ക്കാ പ്രവാഹത്തിനുള്‍പ്പൂവിനുള്ളിലെ
മുത്തുമായ് നിന്നൊരാ ജലപ്രവാഹം
തീണ്ടിയാലൊടുങ്ങാത്ത രോഗങ്ങള്‍ പേറിയീ
അമ്മ മടിയിലുറഞ്ഞിരിപ്പൂ
അമ്മിഞ്ഞപോലെ നുകര്‍ന്നൊരീയുറവകള്‍
കാലന്‍ കണക്കിലെ ഓര്‍മ്മമാത്രം
വാനൊളി ചന്ദ്രനെ ചുംബിച്ചൊരാകുന്ന്
അമ്മ മടിക്കുത്തഴിഞ്ഞപോലെ
ഏങ്ങുമീ നഗ്നത കണ്ടുനടക്കുവാന്‍
ആവില്ലെ നമ്മളായ് നെയ്തുകൊള്‍ക
വിത്തുവിതച്ചൊരീ നന്മതന്‍ പാടത്ത്
പച്ചപ്പിന്‍ ഉത്സാഹം കൊയ്തെടുക്ക
No comments:
Post a Comment