കാലം ഇരുട്ടിന്‍റെ കണ്മഷികണ്ണുമായ്
ഏറെ പുറകോട്ടുപോകെ
കാടിന്‍ കയങ്ങളില്‍ വഴിതെറ്റിയുഴലുന്ന
കാടിന്‍റെമക്കളെ കണ്ടു
ഇരവുംപകലുമവര്‍പാര്‍ക്കുമിടത്തിന്‍റെ
നേര്‍വഴികണ്ടുരസിക്കേ
വിതുമ്പുമാകോലായിലെല്ലിച്ചബാല്യങ്ങള്‍
ചുണ്ടുപിളര്‍ത്തിയിരിപ്പു
നീതിനിയമങ്ങളോതിഭരിപ്പവര്‍കാട്ടിലാ
ചട്ടത്തിന്‍തുണ്ടുകള്‍ നീട്ടി
ഇരതേടിവയറിന്‍റെനോവലകറ്റുവാന്‍
പാടില്ലമക്കളേ നിങ്ങള്‍
കാട്ടിലായ് നിങ്ങള്‍ പരിഷ്കൃത ദേശത്തിന്‍
കമ്പളം നീട്ടിപുതയ്ക്കേ
കൂടുന്നു വിധവകള്‍, ഭണ്ഡാരവിഴുപ്പുകള്‍
ഏറെച്ചുമക്കുന്നോരമ്മ
കണിവച്ചനാളിലായ് കുഞ്ഞുപിറക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്നോരമ്മ
ബാല്യച്ചിറകിന്‍റെ മാറപ്പുമാറാത്ത
രക്തചുവയുള്ളോരമ്മ
കണ്ടുവോനിങ്ങളാ ദൈവത്തിന്‍ കുട്ടിയെ
കാണാതിരിക്കുവോര്‍നിങ്ങള്‍
പണ്ടൊരു നാളിലീ ദൈവത്തിന്‍ ദേശത്ത്
രോഗംപിടിപ്പെട്ടുവെന്നാല്‍
കോഴിയെ കഷ്ണിച്ച് തലവലിച്ചെറിയുന്നു
ദിക്കുകള്‍നോക്കിപ്പറയാന്‍
വീഴുന്നദിക്കിലും, നോക്കുന്നദിക്കിലും
രോഗത്തിന്‍ശാന്തികണക്കേ
തുള്ളിയുറഞ്ഞങ്ങു നോക്കിപറയുന്നു
ഊരിന്‍ തലവനാം മൂപ്പന്‍
ഇന്നുമാ ജീവിതമങ്ങനെ തന്നെ
നാട്ടുമൃഗങ്ങളില്‍നിന്നും
കോടിപുതപ്പിക്കാന്‍, വാര്‍ത്തപിടിപ്പിക്കാന്‍
ആയിരമെണ്ണങ്ങളെത്തും
കരയുന്നകുഞ്ഞിളംമുഖത്തിന്‍റെ യാചന
ചിത്രത്തില്‍ കോറുന്നോര്‍ നമ്മള്‍
ശങ്കിക്കവേണ്ടനാം നമ്മളുമൊക്കെയും
കാടിന്‍കയത്തിലായ്തന്നെ
ഏറെ പുറകോട്ടുപോകെ
കാടിന്‍ കയങ്ങളില്‍ വഴിതെറ്റിയുഴലുന്ന
കാടിന്‍റെമക്കളെ കണ്ടു
ഇരവുംപകലുമവര്‍പാര്‍ക്കുമിടത്തിന്‍റെ
നേര്‍വഴികണ്ടുരസിക്കേ
വിതുമ്പുമാകോലായിലെല്ലിച്ചബാല്യങ്ങള്‍
ചുണ്ടുപിളര്‍ത്തിയിരിപ്പു
നീതിനിയമങ്ങളോതിഭരിപ്പവര്‍കാട്ടിലാ
ചട്ടത്തിന്‍തുണ്ടുകള്‍ നീട്ടി
ഇരതേടിവയറിന്‍റെനോവലകറ്റുവാന്‍
പാടില്ലമക്കളേ നിങ്ങള്‍
കാട്ടിലായ് നിങ്ങള്‍ പരിഷ്കൃത ദേശത്തിന്‍
കമ്പളം നീട്ടിപുതയ്ക്കേ
കൂടുന്നു വിധവകള്‍, ഭണ്ഡാരവിഴുപ്പുകള്‍
ഏറെച്ചുമക്കുന്നോരമ്മ
കണിവച്ചനാളിലായ് കുഞ്ഞുപിറക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്നോരമ്മ
ബാല്യച്ചിറകിന്‍റെ മാറപ്പുമാറാത്ത
രക്തചുവയുള്ളോരമ്മ
കണ്ടുവോനിങ്ങളാ ദൈവത്തിന്‍ കുട്ടിയെ
കാണാതിരിക്കുവോര്‍നിങ്ങള്‍
പണ്ടൊരു നാളിലീ ദൈവത്തിന്‍ ദേശത്ത്
രോഗംപിടിപ്പെട്ടുവെന്നാല്‍
കോഴിയെ കഷ്ണിച്ച് തലവലിച്ചെറിയുന്നു
ദിക്കുകള്‍നോക്കിപ്പറയാന്‍
വീഴുന്നദിക്കിലും, നോക്കുന്നദിക്കിലും
രോഗത്തിന്‍ശാന്തികണക്കേ
തുള്ളിയുറഞ്ഞങ്ങു നോക്കിപറയുന്നു
ഊരിന്‍ തലവനാം മൂപ്പന്‍
ഇന്നുമാ ജീവിതമങ്ങനെ തന്നെ
നാട്ടുമൃഗങ്ങളില്‍നിന്നും
കോടിപുതപ്പിക്കാന്‍, വാര്‍ത്തപിടിപ്പിക്കാന്‍
ആയിരമെണ്ണങ്ങളെത്തും
കരയുന്നകുഞ്ഞിളംമുഖത്തിന്‍റെ യാചന
ചിത്രത്തില്‍ കോറുന്നോര്‍ നമ്മള്‍
ശങ്കിക്കവേണ്ടനാം നമ്മളുമൊക്കെയും
കാടിന്‍കയത്തിലായ്തന്നെ
No comments:
Post a Comment