എന്‍ മനസ്സിന്‍ കയങ്ങളില്‍
അവള്‍ തന്ന നൊമ്പരം
പ്രണയത്തിനപ്പുറം കാണ്‍കേ
ഹൃദയത്തിനുള്ളിലെ
മണ്‍ചിരാവൊന്നിനെ
മെല്ലക്കെടുത്തി
ഞാന്‍ തേങ്ങി
മഷിതേച്ച കണ്ണുകള്‍
കൂമ്പി അവള്‍തന്ന
ചുംബനചുണ്ടുകള്‍ക്കൊപ്പം
കാറ്റിന്‍തലോടലായ്
എന്നില്‍ ലയിപ്പിക്കും
കുളിരിന്‍റെ കൂമ്പുകള്‍ മെയ്യില്‍
അറിയാതെ ഞാനാ
വിരലുകള്‍ പൂകവേ
ഒഴുകീ മയങ്ങിയീ മാറില്‍
പ്രേമസുരഭില
സമ്മാനമായവള്‍
കര്‍ണ്ണങ്ങളെ തൊട്ടുണര്‍ത്തേ
നാഭിചുഴികളില്‍
മുഖംചേര്‍ത്തവള്‍ക്കൊരു
മുത്തത്തിനുത്തരം നല്‍കി
ആദ്യമായ് കുഞ്ഞിന്‍റെ
രോദനം ഹര്‍ഷത്തിന്‍
നാളിലമൃതുനിറയ്ക്കേ
എന്തു ഞാന്‍ നല്‍കേണ്ടു
എന്‍പ്രിയ തോഴി നീ
എന്നോടു മെല്ലവേചൊല്ലൂ
കണ്‍കള്‍ നിറയ്ക്കും
പുളകമായ് അന്നവള്‍
എന്‍കാതില്‍ മെല്ലവേ ചൊല്ലി
പാദസരത്തിന്‍റെ
കിലുകിലെശബ്ദമീ
വേളയില്‍ ഉത്സാഹമല്ലേ
ഏറെ മണികളില്‍
തീര്‍ത്തൊരാപുളകങ്ങള്‍
ആ നാളില്‍ പ്രേമമായ് നല്കാന്‍
വര്‍ണ്ണകടലാസില്‍
പൊതിഞ്ഞൊരാ സമ്മാനം
നല്‍കുവാന്‍ ഞാനിന്നു പോയി
അഗ്നിനിറയ്ക്കാന്‍
ഒരുക്കുംചിതയിലെ
പട്ടിളംമെത്തയില്‍തന്നെ
No comments:
Post a Comment