അമ്മയാംമേഘത്തിന്‍ ഗര്‍ഭപാത്രത്തിങ്കല്‍
പേറ്റുനോവായാമിന്നല്‍ പൂകെ
ഇടിമുഴക്കത്തിലാ രോദനം ചേര്‍ത്തവള്‍
മഴയാകും പെണ്ണിനെ പെറ്റുവീഴ്ത്തി
കുന്നിന്‍ നെറുകകള്‍ പട്ടുവിരിച്ചൊരാ
കുഞ്ഞിളം പൈതലെയൊന്നുപുല്‍കേ
ചോലമരങ്ങളീകാറ്റിന്‍റെ ഈണത്തില്‍
താരാട്ടുപാടിയുറക്കിടുന്നു
തന്‍റെ മാറാപ്പിലായ് ചേര്‍ത്തുപിടിച്ചിങ്ങ്
ധരണിയാ കുഞ്ഞിനെ ഏറ്റെടുത്തു
പോറ്റമ്മയായവള്‍ തന്മണികുഞ്ഞിനെ
അരുവിയായ് ചേര്‍ത്ത് മുലകൊടുത്തു
പിച്ചനടന്നവള്‍ കുറുമ്പിയായ് തീര്‍ന്നൊരാ
പാറയ്ക്കുതാഴെയങ്ങൂര്‍ന്നിറങ്ങി
ധാവണിമാറ്റി പുടവയണിഞ്ഞവള്‍
താഴ്വരതന്നില്‍ പരിലസിച്ചു
ഋതുവായ് നദിയവള്‍ മെല്ലെയൊഴുകവേ
തീരങ്ങള്‍ കാവലായ് നിന്നിരുന്നു
കാമവെറിപൂണ്ട മാനുഷക്കണ്ണുകള്‍
പിച്ചിയെറിഞ്ഞൊരാ കണ്മണിയെ
ചാരിത്ര്യഭംഗത്താല്‍ ആര്‍ത്തലച്ചിന്നവള്‍
സംഹരരുദ്രയായ് ആഴിപൂകെ
കൈകളില്‍ നിദ്രതന്‍ നിശ്വാസവുംപേറി
അര്‍ക്കനാപെണ്ണിനെ ഏറ്റെടുത്തു
അവന്‍റെ മടിത്തട്ടിലെപ്പൊഴോ പിന്നവള്‍
മേഘമലരായ് മറഞ്ഞുനിന്നു.
No comments:
Post a Comment