വന്നെത്തിഞാനീ
മരത്തിന്‍ ചുവട്ടിലായ്
നിശയറ്റനാളിലീ
ഹൃദയംചുരത്തുവാന്‍
പ്രണയത്തുരുത്തില്‍
ചിതറും മഴകളായ്
കണ്ടുഞാനവളയീ
വഴികളിലൊക്കെയും
പണ്ടുഞാനെങ്ങോ
ഉപേക്ഷിച്ചതാണെന്‍റെ
പൈതലെ നീ എന്നെ
കാണാതിരിക്കുമോ?
കൗമാരപ്രണയമെന്‍
നെഞ്ചിലുതിര്‍ത്തൊരാ
അമ്മിഞ്ഞയവള്‍ക്കായ്
ചുരാത്താതിരിക്കുമോ?
ഹൃദയത്തിന്‍കോണിലായ്
ഞാന്‍നട്ടുപോറ്റുമാ
വാത്സല്യമുത്തിനെ
കാണാന്‍ കഴിയുമോ?
അഭിമാനമെന്നൊരാ
മിഥ്യാവികാരങ്ങള്‍
തൊട്ടിലിലായ് നിന്നെ
ഉപേക്ഷിച്ചനാളിലും
കര്‍ണ്ണം തപിക്കുമാ
രോദനം പേറിഞാന്‍
ഞെട്ടറ്റ മാംസമായ്
ഓടിത്തളര്‍ന്നതും
ഇന്നുഞാനെത്തിയാ
മുഖമൊന്നുകാണുവാന്‍
വീണ്ടടുത്തിന്നെന്‍റെ
നെഞ്ചിലമര്‍ത്തുവാന്‍
ഓടിക്കളിക്കുമീ
പൈതങ്ങളൊക്കെയും
ഞാന്‍ തട്ടിമാറ്റും
മോഹങ്ങളാകുമോ?
മരത്തിന്‍ ചുവട്ടിലായ്
നിശയറ്റനാളിലീ
ഹൃദയംചുരത്തുവാന്‍
പ്രണയത്തുരുത്തില്‍
ചിതറും മഴകളായ്
കണ്ടുഞാനവളയീ
വഴികളിലൊക്കെയും
പണ്ടുഞാനെങ്ങോ
ഉപേക്ഷിച്ചതാണെന്‍റെ
പൈതലെ നീ എന്നെ
കാണാതിരിക്കുമോ?
കൗമാരപ്രണയമെന്‍
നെഞ്ചിലുതിര്‍ത്തൊരാ
അമ്മിഞ്ഞയവള്‍ക്കായ്
ചുരാത്താതിരിക്കുമോ?
ഹൃദയത്തിന്‍കോണിലായ്
ഞാന്‍നട്ടുപോറ്റുമാ
വാത്സല്യമുത്തിനെ
കാണാന്‍ കഴിയുമോ?
അഭിമാനമെന്നൊരാ
മിഥ്യാവികാരങ്ങള്‍
തൊട്ടിലിലായ് നിന്നെ
ഉപേക്ഷിച്ചനാളിലും
കര്‍ണ്ണം തപിക്കുമാ
രോദനം പേറിഞാന്‍
ഞെട്ടറ്റ മാംസമായ്
ഓടിത്തളര്‍ന്നതും
ഇന്നുഞാനെത്തിയാ
മുഖമൊന്നുകാണുവാന്‍
വീണ്ടടുത്തിന്നെന്‍റെ
നെഞ്ചിലമര്‍ത്തുവാന്‍
ഓടിക്കളിക്കുമീ
പൈതങ്ങളൊക്കെയും
ഞാന്‍ തട്ടിമാറ്റും
മോഹങ്ങളാകുമോ?
No comments:
Post a Comment