നെഞ്ചിന്‍കൂടുപൊളിച്ചെടുത്തങ്ങതില്‍
പിഞ്ചിളം ഞാറു പറിച്ചുനട്ടു
ഉച്ചവെയിലിന്‍ പടപ്പുറപ്പാടിനെ
പാളത്താര്‍കൊണ്ടുമറച്ചുവച്ചു
കൊത്തിക്കിളച്ചു കരയൊരുക്കിയതില്‍
കൊന്നകണിപ്പൂവിന്‍കണിയൊരുക്കീ
തഞ്ചത്തില്‍ തന്നെ മടയൊരുക്കിയതില്‍
ചവിട്ടിയൊഴുക്കുവാന്‍ പാളകോട്ടി
കളകളെടുത്തതിന്‍ കീടത്തെമാറ്റിയീ
പോഷകകൂട്ടങ്ങു ചേര്‍ത്തിളക്കി
കണ്ണിമപൂട്ടാതെ നിന്നുകാത്തു ഞാനീ
പുഴകളരഞ്ഞാണം ചേര്‍ത്ത പാടം
മുട്ടോളമെത്തി കതിരുപൂത്തു ഞാറില്‍
മനമോളമുള്ള മുഴുത്തവിത്ത്
സ്വര്‍ണ്ണ നിറമാര്‍ന്ന കതിരറുക്കാന്‍
ഇനി തഞ്ചത്തില്‍ നാളുകളെണ്ണവേണം
കറ്റയുതിര്‍ത്തു മണിയെടുക്കാനിനി
പെണ്ണുങ്ങളേറെയായ് കരുതിടേണം
മനസ്സിലീ കണക്കുകള്‍ ചേര്‍ത്തുവച്ച്
കടത്തിന്‍റെ ഭദ്രത കണ്ടുഞാനും
മഴയെത്തും നാളതിന്‍ മുന്നയായി
കൊയ്തെടുക്കാനായ് കാത്തുനില്‍ക്കേ
ആളില്ലകൊയ്യുവാന്‍ നാട്ടിലെങ്ങും
കൊയ്ത്തിന്‍റെ യന്ത്രവും കണ്ടതില്ല
കണ്ണിലിരുട്ടിന്‍റെ മന്ത്രവുംപേറിയാ
മേഘമരുത്തിന്‍റെ തേരെടുക്കേ
മിന്നലൊളികളെന്‍ നെഞ്ചിലെപാടത്ത്
കുത്തിയൊഴുക്കിന്‍റെ തേങ്ങല്‍ചേര്‍ത്തു
തോര്‍ന്നമഴയിലീ പാടത്തിനോരത്ത്
സ്വപ്നങ്ങളായ്ത്തന്നെ ഞാനിരിപ്പൂ
ഇനിയൊരുപാടമെനിക്കുവേണ്ട യീ
ചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
ഇനിയീചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
പിഞ്ചിളം ഞാറു പറിച്ചുനട്ടു
ഉച്ചവെയിലിന്‍ പടപ്പുറപ്പാടിനെ
പാളത്താര്‍കൊണ്ടുമറച്ചുവച്ചു
കൊത്തിക്കിളച്ചു കരയൊരുക്കിയതില്‍
കൊന്നകണിപ്പൂവിന്‍കണിയൊരുക്കീ
തഞ്ചത്തില്‍ തന്നെ മടയൊരുക്കിയതില്‍
ചവിട്ടിയൊഴുക്കുവാന്‍ പാളകോട്ടി
കളകളെടുത്തതിന്‍ കീടത്തെമാറ്റിയീ
പോഷകകൂട്ടങ്ങു ചേര്‍ത്തിളക്കി
കണ്ണിമപൂട്ടാതെ നിന്നുകാത്തു ഞാനീ
പുഴകളരഞ്ഞാണം ചേര്‍ത്ത പാടം
മുട്ടോളമെത്തി കതിരുപൂത്തു ഞാറില്‍
മനമോളമുള്ള മുഴുത്തവിത്ത്
സ്വര്‍ണ്ണ നിറമാര്‍ന്ന കതിരറുക്കാന്‍
ഇനി തഞ്ചത്തില്‍ നാളുകളെണ്ണവേണം
കറ്റയുതിര്‍ത്തു മണിയെടുക്കാനിനി
പെണ്ണുങ്ങളേറെയായ് കരുതിടേണം
മനസ്സിലീ കണക്കുകള്‍ ചേര്‍ത്തുവച്ച്
കടത്തിന്‍റെ ഭദ്രത കണ്ടുഞാനും
മഴയെത്തും നാളതിന്‍ മുന്നയായി
കൊയ്തെടുക്കാനായ് കാത്തുനില്‍ക്കേ
ആളില്ലകൊയ്യുവാന്‍ നാട്ടിലെങ്ങും
കൊയ്ത്തിന്‍റെ യന്ത്രവും കണ്ടതില്ല
കണ്ണിലിരുട്ടിന്‍റെ മന്ത്രവുംപേറിയാ
മേഘമരുത്തിന്‍റെ തേരെടുക്കേ
മിന്നലൊളികളെന്‍ നെഞ്ചിലെപാടത്ത്
കുത്തിയൊഴുക്കിന്‍റെ തേങ്ങല്‍ചേര്‍ത്തു
തോര്‍ന്നമഴയിലീ പാടത്തിനോരത്ത്
സ്വപ്നങ്ങളായ്ത്തന്നെ ഞാനിരിപ്പൂ
ഇനിയൊരുപാടമെനിക്കുവേണ്ട യീ
ചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
ഇനിയീചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
No comments:
Post a Comment