അയാളെ
ഞാനിഷ്ടപ്പെട്ടിരുന്നില്ല
എങ്കിലും
താലിച്ചരടിന്‍റെ
ബലത്തില്‍
അയാളെനിക്കുസമ്മാനിച്ച
ഓമനയുടെ കണ്ണിലെ
ആര്‍ദ്രത കാണുമ്പോള്‍
വേര്‍പിരിയല്‍
മനസ്സില്‍ വേദന
സമ്മാനിക്കുന്നു
വീണ്ടുമൊരു
തിരിച്ചുപോക്ക്
രണ്ടതിരുകളുടെ
വേര്‍തിരിയലായിത്തന്നെ
അവസാനിപ്പിക്കേണ്ടിവരുന്നു.
ഒരു നിമിഷത്തെ പ്രണയം
ഉടച്ചെറിയപ്പെട്ടപ്പോള്‍
ഒരു കാമശാന്തിയുടെ
വിലാപങ്ങള്‍ക്കപ്പുറം
എത്തപ്പെട്ടില്ല
ചുണ്ടുകളില്‍
ചിരിനിറയ്ക്കുമ്പോള്‍
ഒരാഴിയോളം തേങ്ങല്‍
മനസ്സില്‍ സൂക്ഷിച്ചു
മിഴികളിലതിന്‍റെ
നിഴല്‍ തങ്ങാതിരിക്കാന്‍
ഞാനിപ്പോഴും
ശ്രദ്ധിക്കുന്നു
അനാഥമാകാതെ
അനാഥമാക്കപ്പെട്ട
അമ്മയുടെ മുലപ്പാല്‍
കുഞ്ഞിലേക്ക്
പിതൃത്വത്തിലേക്കുള്ള
വിഷംചേര്‍ക്കലാകാതിരിക്കാന്‍
ഞാനിഷ്ടപ്പെട്ടിരുന്നില്ല
എങ്കിലും
താലിച്ചരടിന്‍റെ
ബലത്തില്‍
അയാളെനിക്കുസമ്മാനിച്ച
ഓമനയുടെ കണ്ണിലെ
ആര്‍ദ്രത കാണുമ്പോള്‍
വേര്‍പിരിയല്‍
മനസ്സില്‍ വേദന
സമ്മാനിക്കുന്നു
വീണ്ടുമൊരു
തിരിച്ചുപോക്ക്
രണ്ടതിരുകളുടെ
വേര്‍തിരിയലായിത്തന്നെ
അവസാനിപ്പിക്കേണ്ടിവരുന്നു.
ഒരു നിമിഷത്തെ പ്രണയം
ഉടച്ചെറിയപ്പെട്ടപ്പോള്‍
ഒരു കാമശാന്തിയുടെ
വിലാപങ്ങള്‍ക്കപ്പുറം
എത്തപ്പെട്ടില്ല
ചുണ്ടുകളില്‍
ചിരിനിറയ്ക്കുമ്പോള്‍
ഒരാഴിയോളം തേങ്ങല്‍
മനസ്സില്‍ സൂക്ഷിച്ചു
മിഴികളിലതിന്‍റെ
നിഴല്‍ തങ്ങാതിരിക്കാന്‍
ഞാനിപ്പോഴും
ശ്രദ്ധിക്കുന്നു
അനാഥമാകാതെ
അനാഥമാക്കപ്പെട്ട
അമ്മയുടെ മുലപ്പാല്‍
കുഞ്ഞിലേക്ക്
പിതൃത്വത്തിലേക്കുള്ള
വിഷംചേര്‍ക്കലാകാതിരിക്കാന്‍
No comments:
Post a Comment