തിരകളെന്‍ പാദത്തെ ചുംബിച്ചുനിന്നപ്പോള്‍
പ്രണയമാം നൊമ്പരം ഞാനറിഞ്ഞു.
ഹൃദയം പകുത്തൊരാ നോവിന്‍റെയോര്‍മകള്‍
കടലിന്‍റെയാഴത്തിലാര്‍ന്നിറങ്ങി
നൂല്‍പൊട്ടുംപട്ടമാ ആകാശവീഥിയില്‍
മനസായ് വിരഹത്തില്‍ കാത്തിരിപ്പൂ
എങ്ങോ കളഞ്ഞുപോയെന്നുടെ സ്വപ്നങ്ങള്‍
തരുമോ തിരിച്ചു നീ ഓര്‍മകളെ
മനസ്സില്‍ കളിവഞ്ചി തുഴഞ്ഞു നീവന്നപ്പോള്‍
കരളും പറിച്ചുഞാന്‍ തന്നതല്ലേ
മിഴികളില്‍ നീതന്ന പ്രണയക്കിനാവുകള്‍
പ്രാണനായ് ഞാനിന്നും കാത്തുവയ്പൂ
മാറിലായ് നീതീര്‍ത്ത നിസ്വനപടവുകള്‍
സ്നേഹത്തിന്‍ രോമാഞ്ചമായിടുമ്പോള്‍
അധരത്താല്‍ ഞാനാ നെറുകയില്‍ നല്കിയ
ചുടുചുംബനങ്ങളും മറന്നുപോയോ
മുല്ലപ്പൂതീര്‍ത്തൊരാ സൗരഭ്യമിന്നുമെന്‍
മനസ്സില്‍ കുളിരായ് മയങ്ങിടുന്നു
ഇനിയെന്‍റെ ഓര്‍മകള്‍ മരിക്കാതിരിക്കാനായ്
പ്രിയേ, നിനക്കെന്‍റെ പ്രേമസൗധം
കടലിന്‍റെയാഴത്തിലുറയുന്നസ്വപ്നംപോല്‍
പണിയുന്നു ഞാനിതാ മുത്തുചിപ്പി
കടലിന്‍റെയോരത്തിലെത്തുമ്പോള്‍ ഒരിക്കല്‍നീ
കടമിഴിക്കോണിനാല്‍ തേടുമെങ്കില്‍
നിന്‍റെ കടമിഴിക്കോണിനാല്‍ തേടുമെങ്കില്‍
പ്രണയമാം നൊമ്പരം ഞാനറിഞ്ഞു.
ഹൃദയം പകുത്തൊരാ നോവിന്‍റെയോര്‍മകള്‍
കടലിന്‍റെയാഴത്തിലാര്‍ന്നിറങ്ങി
നൂല്‍പൊട്ടുംപട്ടമാ ആകാശവീഥിയില്‍
മനസായ് വിരഹത്തില്‍ കാത്തിരിപ്പൂ
എങ്ങോ കളഞ്ഞുപോയെന്നുടെ സ്വപ്നങ്ങള്‍
തരുമോ തിരിച്ചു നീ ഓര്‍മകളെ
മനസ്സില്‍ കളിവഞ്ചി തുഴഞ്ഞു നീവന്നപ്പോള്‍
കരളും പറിച്ചുഞാന്‍ തന്നതല്ലേ
മിഴികളില്‍ നീതന്ന പ്രണയക്കിനാവുകള്‍
പ്രാണനായ് ഞാനിന്നും കാത്തുവയ്പൂ
മാറിലായ് നീതീര്‍ത്ത നിസ്വനപടവുകള്‍
സ്നേഹത്തിന്‍ രോമാഞ്ചമായിടുമ്പോള്‍
അധരത്താല്‍ ഞാനാ നെറുകയില്‍ നല്കിയ
ചുടുചുംബനങ്ങളും മറന്നുപോയോ
മുല്ലപ്പൂതീര്‍ത്തൊരാ സൗരഭ്യമിന്നുമെന്‍
മനസ്സില്‍ കുളിരായ് മയങ്ങിടുന്നു
ഇനിയെന്‍റെ ഓര്‍മകള്‍ മരിക്കാതിരിക്കാനായ്
പ്രിയേ, നിനക്കെന്‍റെ പ്രേമസൗധം
കടലിന്‍റെയാഴത്തിലുറയുന്നസ്വപ്നംപോല്‍
പണിയുന്നു ഞാനിതാ മുത്തുചിപ്പി
കടലിന്‍റെയോരത്തിലെത്തുമ്പോള്‍ ഒരിക്കല്‍നീ
കടമിഴിക്കോണിനാല്‍ തേടുമെങ്കില്‍
നിന്‍റെ കടമിഴിക്കോണിനാല്‍ തേടുമെങ്കില്‍
No comments:
Post a Comment