ഞാന്‍ എന്‍റെ വയലിനില്‍
ആരുമറിയാതെ ഈണമിട്ടു
അതില്‍ നിന്നൊരു അരയന്നം
ആകാശത്തേക്കുപറന്നു
കനവുകള്‍ താണ്ടി അത്
ആകാശത്തിലെ
വെണ്‍കൂടുകളിലേക്ക്
വഴിവിളക്കുകള്‍
കണ്‍ചിമ്മുന്ന
കടലോരത്തിലൂടെ
ഞാനെന്‍റെ വയലിനും
വലിച്ചിഴച്ചു നടന്നു
തിരകള്‍ വയലിനില്‍
പുതിയ ഈണങ്ങള്‍ കോര്‍ത്തു
ഒരു തിര എന്നെയും നനച്ചു
നനഞ്ഞപാദങ്ങളില്‍
കറുത്തതും വെളുത്തതുമായ
മണല്‍ത്തരികള്‍ നിരന്നു
ഇടയ്ക്ക്
അവയിലുണ്ടായിരുന്ന
അഭ്രമണികള്‍
കണ്ണുചിമ്മി ചുരുണ്ടു
ഞാന്‍ ആകാശത്തിലേക്ക് നോക്കി
അവിടെ നക്ഷത്രങ്ങള്‍
കടലിന്‍റെ ഓളപ്പരപ്പില്‍
കണ്ണാടി നോക്കുന്നു
ഇന്ന് തിര അധികമാണ്
ഞാനെന്‍റെ കൈയ്യിലെ
വയലിന്‍ കടലിലേക്ക്
ചുഴറ്റിയെറിഞ്ഞു
പിന്നെ പതിയെ
തിരയെനോക്കിയിരുന്നു
മുഖം മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി
കൈപിണച്ച്
ആ ഇരുപ്പില്‍
ഒരു തിര,
അത് എന്നെയുംകൂട്ടി
കടലിന്‍റെ മടിത്തട്ടിലേക്ക്
ഞാന്‍ കൈകളയച്ചില്ല
മുഖമടര്‍ത്തിയതുമില്ല
ഒരു രാവിനുശേഷം
ഞാന്‍വീണ്ടുമാമാ കടപ്പുറത്ത്
അരുകില്‍ ഞാന്‍ വലിച്ചെറിഞ്ഞ
വയലിനില്‍ തിരകള്‍
സംഗീതം ചുരത്തുന്നുണ്ടായിരുന്നു
ആരുമറിയാതെ ഈണമിട്ടു
അതില്‍ നിന്നൊരു അരയന്നം
ആകാശത്തേക്കുപറന്നു
കനവുകള്‍ താണ്ടി അത്
ആകാശത്തിലെ
വെണ്‍കൂടുകളിലേക്ക്
വഴിവിളക്കുകള്‍
കണ്‍ചിമ്മുന്ന
കടലോരത്തിലൂടെ
ഞാനെന്‍റെ വയലിനും
വലിച്ചിഴച്ചു നടന്നു
തിരകള്‍ വയലിനില്‍
പുതിയ ഈണങ്ങള്‍ കോര്‍ത്തു
ഒരു തിര എന്നെയും നനച്ചു
നനഞ്ഞപാദങ്ങളില്‍
കറുത്തതും വെളുത്തതുമായ
മണല്‍ത്തരികള്‍ നിരന്നു
ഇടയ്ക്ക്
അവയിലുണ്ടായിരുന്ന
അഭ്രമണികള്‍
കണ്ണുചിമ്മി ചുരുണ്ടു
ഞാന്‍ ആകാശത്തിലേക്ക് നോക്കി
അവിടെ നക്ഷത്രങ്ങള്‍
കടലിന്‍റെ ഓളപ്പരപ്പില്‍
കണ്ണാടി നോക്കുന്നു
ഇന്ന് തിര അധികമാണ്
ഞാനെന്‍റെ കൈയ്യിലെ
വയലിന്‍ കടലിലേക്ക്
ചുഴറ്റിയെറിഞ്ഞു
പിന്നെ പതിയെ
തിരയെനോക്കിയിരുന്നു
മുഖം മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി
കൈപിണച്ച്
ആ ഇരുപ്പില്‍
ഒരു തിര,
അത് എന്നെയുംകൂട്ടി
കടലിന്‍റെ മടിത്തട്ടിലേക്ക്
ഞാന്‍ കൈകളയച്ചില്ല
മുഖമടര്‍ത്തിയതുമില്ല
ഒരു രാവിനുശേഷം
ഞാന്‍വീണ്ടുമാമാ കടപ്പുറത്ത്
അരുകില്‍ ഞാന്‍ വലിച്ചെറിഞ്ഞ
വയലിനില്‍ തിരകള്‍
സംഗീതം ചുരത്തുന്നുണ്ടായിരുന്നു
No comments:
Post a Comment