അവള്‍ എനിക്കാരായിരുന്നു
അറിയില്ല
വായിച്ച കഥയിലേയോ
കേട്ടുമറന്ന പഴമൊഴികളിലേയൊ
ഓര്‍മ്മക്കുറിപ്പുകളില്‍
ആ ചിത്രം ഞാന്‍
പലതവണ കണ്ടിട്ടുണ്ടാകും
അതോ നിഴല്‍ചിത്രങ്ങളില്‍
ഞാന്‍ കണ്ടുമറന്ന
എന്‍റെ പാഴ്ശ്രുതികളുടെ
വിലാപമോ
മുഖമടര്‍ന്നുപോയ
നൂല്‍പ്പാവക്കൂട്ടങ്ങളില്‍
ചിരികളുണ്ടെന്ന്
സ്വയം സമാധാനിക്കുന്ന
രൂപങ്ങളോ
ശബ്ദമില്ലായ്മയില്‍നിന്ന്
നിലവിളികളിലേക്കെത്തിപ്പെടുമ്പോഴുള്ള
ഗദ്ഗതമോ
എന്തോ എനിക്കറിയില്ല,
നെഞ്ചിലൊരു വേദനയായി
മുഖം ചേര്‍ത്ത്
അവള്‍ ഉറങ്ങുകയാണിപ്പോഴും
ആ വേദന എന്നിലേക്കും
പടര്‍ന്നുകയറുന്നുണ്ട്
ഒരു നോവായി
അടര്‍ത്തിമാറ്റാന്‍ കഴിയാതെ
അറിയില്ല
വായിച്ച കഥയിലേയോ
കേട്ടുമറന്ന പഴമൊഴികളിലേയൊ
ഓര്‍മ്മക്കുറിപ്പുകളില്‍
ആ ചിത്രം ഞാന്‍
പലതവണ കണ്ടിട്ടുണ്ടാകും
അതോ നിഴല്‍ചിത്രങ്ങളില്‍
ഞാന്‍ കണ്ടുമറന്ന
എന്‍റെ പാഴ്ശ്രുതികളുടെ
വിലാപമോ
മുഖമടര്‍ന്നുപോയ
നൂല്‍പ്പാവക്കൂട്ടങ്ങളില്‍
ചിരികളുണ്ടെന്ന്
സ്വയം സമാധാനിക്കുന്ന
രൂപങ്ങളോ
ശബ്ദമില്ലായ്മയില്‍നിന്ന്
നിലവിളികളിലേക്കെത്തിപ്പെടുമ്പോഴുള്ള
ഗദ്ഗതമോ
എന്തോ എനിക്കറിയില്ല,
നെഞ്ചിലൊരു വേദനയായി
മുഖം ചേര്‍ത്ത്
അവള്‍ ഉറങ്ങുകയാണിപ്പോഴും
ആ വേദന എന്നിലേക്കും
പടര്‍ന്നുകയറുന്നുണ്ട്
ഒരു നോവായി
അടര്‍ത്തിമാറ്റാന്‍ കഴിയാതെ
No comments:
Post a Comment