സുരതം ശരീരത്തിലും
പ്രണയം മനസ്സിലും
ഖരീഭവിച്ചു നില്‍ക്കുന്നു
വാല്‍നക്ഷത്രങ്ങളില്‍നിന്ന്
അടര്‍ന്നുപാറുന്ന മിന്നാമിന്നികള്‍
ധൂമകേതുക്കളായി
ഇരുട്ടിന്‍റെ പിന്നാമ്പുറങ്ങളില്‍
പാറിനടക്കുന്നു
ഒടുവിലത്തെ വാക്കും
അവന്‍ അവളോട്
പറഞ്ഞു തീര്‍ത്തിരിക്കുന്നു
സ്വപ്നങ്ങള്‍ തീര്‍ത്ത
മേഘങ്ങള്‍ കൊള്ളിമീനിറ്റിച്ചു
ഇനിയൊരു ചാറല്‍
അതുമാത്രമേ
അവളിലവശേഷിച്ചുള്ളൂ
ആകാശത്തുനിന്ന്
നിലാവ് കണ്ണുകളടച്ചു
ഇനി ഒരു പാതിരാ നിഴല്‍പോലും
അവളെപിന്‍തുടരില്ല
നീണ്ട പുല്‍നാമ്പുകള്‍
അവള്‍ക്കസഹ്യമായിത്തോന്നി
മഴയ്ക്കു മുമ്പൊരത്യുഷ്ണം
അവളില്‍ പ്രതിഫലിച്ചു
കാവും കാവുതീണ്ടാ പെണ്ണും
മുഖം പൂണ്ട് തെയ്യക്കാഴ്ചയില്‍
അമര്‍ന്നിരിക്കുന്നു
ഇനിയാ പകലെത്തിയിരുന്നുവെങ്കില്‍
ചൂട്ടുമിന്നാതെ കാഴ്ചക്കാര്‍
മഞ്ഞണിഞ്ഞ അവള്‍ക്കായി
കഥകള്‍ മെനയുമായിരുന്നു
അടുത്ത കിടാത്തി
ഒരു പുല്‍ത്തലപ്പ് കടിച്ച്
കാല്‍നഖം തറയില്‍
വരയ്ക്കുന്നതുവരെ
പ്രണയം മനസ്സിലും
ഖരീഭവിച്ചു നില്‍ക്കുന്നു
വാല്‍നക്ഷത്രങ്ങളില്‍നിന്ന്
അടര്‍ന്നുപാറുന്ന മിന്നാമിന്നികള്‍
ധൂമകേതുക്കളായി
ഇരുട്ടിന്‍റെ പിന്നാമ്പുറങ്ങളില്‍
പാറിനടക്കുന്നു
ഒടുവിലത്തെ വാക്കും
അവന്‍ അവളോട്
പറഞ്ഞു തീര്‍ത്തിരിക്കുന്നു
സ്വപ്നങ്ങള്‍ തീര്‍ത്ത
മേഘങ്ങള്‍ കൊള്ളിമീനിറ്റിച്ചു
ഇനിയൊരു ചാറല്‍
അതുമാത്രമേ
അവളിലവശേഷിച്ചുള്ളൂ
ആകാശത്തുനിന്ന്
നിലാവ് കണ്ണുകളടച്ചു
ഇനി ഒരു പാതിരാ നിഴല്‍പോലും
അവളെപിന്‍തുടരില്ല
നീണ്ട പുല്‍നാമ്പുകള്‍
അവള്‍ക്കസഹ്യമായിത്തോന്നി
മഴയ്ക്കു മുമ്പൊരത്യുഷ്ണം
അവളില്‍ പ്രതിഫലിച്ചു
കാവും കാവുതീണ്ടാ പെണ്ണും
മുഖം പൂണ്ട് തെയ്യക്കാഴ്ചയില്‍
അമര്‍ന്നിരിക്കുന്നു
ഇനിയാ പകലെത്തിയിരുന്നുവെങ്കില്‍
ചൂട്ടുമിന്നാതെ കാഴ്ചക്കാര്‍
മഞ്ഞണിഞ്ഞ അവള്‍ക്കായി
കഥകള്‍ മെനയുമായിരുന്നു
അടുത്ത കിടാത്തി
ഒരു പുല്‍ത്തലപ്പ് കടിച്ച്
കാല്‍നഖം തറയില്‍
വരയ്ക്കുന്നതുവരെ
No comments:
Post a Comment