നരച്ചരോമങ്ങള്‍ നിറഞ്ഞ താടിയെ
വടിച്ചുമാറ്റാതെ വികൃതരൂപമായ്
വിരുന്നുപോകുവാന്‍ തിടുക്കമായിതോ
നനുത്ത കാറ്റുമായ് പ്രണയമേഘമേ
വെളുത്തകൂന്തലാല്‍ മറഞ്ഞനെറ്റിയില്‍
അരച്ചചന്ദനം ചേര്‍ത്ത പാടുകള്‍
മിഴിക്കുമുകളിലായ് ചുളിവുതീര്‍ക്കവേ
അറിഞ്ഞതില്ലഞാന്‍ നിന്‍റെ യാത്രകള്‍
വെളുത്തവിരലുകള്‍ ചേര്‍ത്തുകെട്ടിനിന്‍
തുടുത്തകവിളിലായ് മുത്തമേകവേ
അരുകില്‍ നില്‍ക്കുമീ നിന്‍റെ പ്രാണനെ
ഒന്നുനോക്കുനീ എന്‍റെ പ്രണയമേ
കൊഴിഞ്ഞപൂവുകള്‍ പെറുക്കിവച്ചുഞാന്‍
കഴിഞ്ഞ നാളിലെ നഖക്ഷതങ്ങളില്‍
അരിയചുംബന പ്രണയരാവുകള്‍
പകുത്തെടുക്കുമോ എന്നില്‍ നിന്നു നീ
വെളുത്തമുണ്ടിനാല്‍ പുതച്ച നിന്‍മുഖം
അടര്‍ത്തിമാറ്റുവാന്‍ ചിതയൊരുങ്ങവേ
കാത്തുവയ്പ്പുഞാന്‍ നിന്‍റെ സ്നേഹവും
എനിക്കു തന്നൊരീ തണല്‍മരങ്ങളും
കാല്‍വിരലിലായ് അണിഞ്ഞമിഞ്ചിയും
കഴുത്തിലണിഞ്ഞൊരീ മിനുത്തതാലിയും
പറിച്ചെടുക്കുന്നു എന്‍റെ പ്രാണനെ
തലവരമ്പിലെ നനുത്ത സന്ധ്യകള്‍
നീ നനച്ചചെടിയിലെ പ്രണയനാമ്പുകള്‍
തണല്‍മരങ്ങളായ് വളര്‍ന്നുനില്‍ക്കവേ
വരുന്നതുണ്ടുഞാന്‍ അടുത്തനാളിലായ്
പ്രിയമനസ്സിലായ് ചേര്‍ന്നു നില്‍ക്കുവാന്‍
കനലെരിയുമാ ചിതയ്ക്കുമീതെയീ
മനസ്സിനുള്ളിലെ എന്‍റെ നോവുകള്‍
അരികിലുണ്ടുനീ എന്നിലെന്നുമേ
എന്‍റെയാത്രയില്‍ നിനവിലൊപ്പൊഴും.
വടിച്ചുമാറ്റാതെ വികൃതരൂപമായ്
വിരുന്നുപോകുവാന്‍ തിടുക്കമായിതോ
നനുത്ത കാറ്റുമായ് പ്രണയമേഘമേ
വെളുത്തകൂന്തലാല്‍ മറഞ്ഞനെറ്റിയില്‍
അരച്ചചന്ദനം ചേര്‍ത്ത പാടുകള്‍
മിഴിക്കുമുകളിലായ് ചുളിവുതീര്‍ക്കവേ
അറിഞ്ഞതില്ലഞാന്‍ നിന്‍റെ യാത്രകള്‍
വെളുത്തവിരലുകള്‍ ചേര്‍ത്തുകെട്ടിനിന്‍
തുടുത്തകവിളിലായ് മുത്തമേകവേ
അരുകില്‍ നില്‍ക്കുമീ നിന്‍റെ പ്രാണനെ
ഒന്നുനോക്കുനീ എന്‍റെ പ്രണയമേ
കൊഴിഞ്ഞപൂവുകള്‍ പെറുക്കിവച്ചുഞാന്‍
കഴിഞ്ഞ നാളിലെ നഖക്ഷതങ്ങളില്‍
അരിയചുംബന പ്രണയരാവുകള്‍
പകുത്തെടുക്കുമോ എന്നില്‍ നിന്നു നീ
വെളുത്തമുണ്ടിനാല്‍ പുതച്ച നിന്‍മുഖം
അടര്‍ത്തിമാറ്റുവാന്‍ ചിതയൊരുങ്ങവേ
കാത്തുവയ്പ്പുഞാന്‍ നിന്‍റെ സ്നേഹവും
എനിക്കു തന്നൊരീ തണല്‍മരങ്ങളും
കാല്‍വിരലിലായ് അണിഞ്ഞമിഞ്ചിയും
കഴുത്തിലണിഞ്ഞൊരീ മിനുത്തതാലിയും
പറിച്ചെടുക്കുന്നു എന്‍റെ പ്രാണനെ
തലവരമ്പിലെ നനുത്ത സന്ധ്യകള്‍
നീ നനച്ചചെടിയിലെ പ്രണയനാമ്പുകള്‍
തണല്‍മരങ്ങളായ് വളര്‍ന്നുനില്‍ക്കവേ
വരുന്നതുണ്ടുഞാന്‍ അടുത്തനാളിലായ്
പ്രിയമനസ്സിലായ് ചേര്‍ന്നു നില്‍ക്കുവാന്‍
കനലെരിയുമാ ചിതയ്ക്കുമീതെയീ
മനസ്സിനുള്ളിലെ എന്‍റെ നോവുകള്‍
അരികിലുണ്ടുനീ എന്നിലെന്നുമേ
എന്‍റെയാത്രയില്‍ നിനവിലൊപ്പൊഴും.
നല്ലൊരു വിലാപഗീതം.
ReplyDelete