ഇനി ഒന്നുകൂടിപ്പറയാം
അതെടുക്കരുത് അതെന്‍റെ
ഹൃദയത്തില്‍ നീ ഏല്‍പ്പിച്ച
ആദ്യ നഖക്ഷതമാണ്.
അതിന്‍റെ സ്മൃതിയില്‍
എനിക്ക് ഒരുപാടുനാള്‍
ഉറങ്ങാന്‍ കഴിഞ്ഞിരുന്നു.
അന്നെല്ലാം ഞാന്‍
വിവസ്ത്രനുമായിരുന്നു.
നാണം ഒരിക്കല്‍പോലും
എന്‍റെ അരുകിലെത്തിയിട്ടില്ല
പിന്നെപ്പോഴോ ഒരു മഴ
അത്, അതിന്‍റെ ശിരോവസ്ത്രം
എടുത്തുകളഞ്ഞപ്പോള്‍
എനിക്കനുഭവപ്പെട്ടത്
കുളിരായിരുന്നു.
എന്‍റെ കരങ്ങള്‍ കമ്പിളിയെ
ഞാനറിയാതെ തേടി
ഒരു ചുരുള്‍ ഇരുട്ട്
എന്നെ പുതച്ചുമൂടി
ആകാശത്ത് നക്ഷത്രങ്ങള്‍
ആര്‍ക്കോ കൂട്ടുപോയിരിക്കുന്നു
ഇനി നിലാവിനൊപ്പം
തിരിച്ചുവരുമായിരിക്കും
എങ്കിലും എന്‍റെ കണ്ണുകളെമൂടി
ആ പലകയും അടഞ്ഞിരിക്കുന്നു
ചുവന്നമണ്ണ് പലകമേല്‍
വന്നുവീഴുന്ന ശബ്ദം
അതെനിക്ക് നല്ലവണ്ണം
കേള്‍ക്കാമായിരുന്നു.
ഇനിയവരെത്തും
എന്‍റെ ശരീരത്തിനോട്
യുദ്ധം ചെയ്യാന്‍
കറുത്ത തലകളുള്ള
വെളുത്തപുഴുക്കള്‍
അവര്‍ ശര്‍ദ്ദിച്ച
കൊഴുത്തദ്രാവകം
പലവകളുടെ ഇടയിലൂടെ
ഭൂമിയിലേക്കൊഴുകി
ഞാന്‍ വെളുത്തു തുടങ്ങിയിരിക്കുന്നു
ഇനിപരീക്ഷണങ്ങള്‍ വേണ്ടിവരും
എന്‍റെ നാമം തിരിച്ചറിയാന്‍
ഇനിയുമെത്രനാള്‍
ഇങ്ങനെ കാത്തുകിടക്കണം
അസ്ഥികള്‍ക്കിടയിലെ
കുടുക്കുകള്‍ അഴിയാന്‍
അതെടുക്കരുത് അതെന്‍റെ
ഹൃദയത്തില്‍ നീ ഏല്‍പ്പിച്ച
ആദ്യ നഖക്ഷതമാണ്.
അതിന്‍റെ സ്മൃതിയില്‍
എനിക്ക് ഒരുപാടുനാള്‍
ഉറങ്ങാന്‍ കഴിഞ്ഞിരുന്നു.
അന്നെല്ലാം ഞാന്‍
വിവസ്ത്രനുമായിരുന്നു.
നാണം ഒരിക്കല്‍പോലും
എന്‍റെ അരുകിലെത്തിയിട്ടില്ല
പിന്നെപ്പോഴോ ഒരു മഴ
അത്, അതിന്‍റെ ശിരോവസ്ത്രം
എടുത്തുകളഞ്ഞപ്പോള്‍
എനിക്കനുഭവപ്പെട്ടത്
കുളിരായിരുന്നു.
എന്‍റെ കരങ്ങള്‍ കമ്പിളിയെ
ഞാനറിയാതെ തേടി
ഒരു ചുരുള്‍ ഇരുട്ട്
എന്നെ പുതച്ചുമൂടി
ആകാശത്ത് നക്ഷത്രങ്ങള്‍
ആര്‍ക്കോ കൂട്ടുപോയിരിക്കുന്നു
ഇനി നിലാവിനൊപ്പം
തിരിച്ചുവരുമായിരിക്കും
എങ്കിലും എന്‍റെ കണ്ണുകളെമൂടി
ആ പലകയും അടഞ്ഞിരിക്കുന്നു
ചുവന്നമണ്ണ് പലകമേല്‍
വന്നുവീഴുന്ന ശബ്ദം
അതെനിക്ക് നല്ലവണ്ണം
കേള്‍ക്കാമായിരുന്നു.
ഇനിയവരെത്തും
എന്‍റെ ശരീരത്തിനോട്
യുദ്ധം ചെയ്യാന്‍
കറുത്ത തലകളുള്ള
വെളുത്തപുഴുക്കള്‍
അവര്‍ ശര്‍ദ്ദിച്ച
കൊഴുത്തദ്രാവകം
പലവകളുടെ ഇടയിലൂടെ
ഭൂമിയിലേക്കൊഴുകി
ഞാന്‍ വെളുത്തു തുടങ്ങിയിരിക്കുന്നു
ഇനിപരീക്ഷണങ്ങള്‍ വേണ്ടിവരും
എന്‍റെ നാമം തിരിച്ചറിയാന്‍
ഇനിയുമെത്രനാള്‍
ഇങ്ങനെ കാത്തുകിടക്കണം
അസ്ഥികള്‍ക്കിടയിലെ
കുടുക്കുകള്‍ അഴിയാന്‍
No comments:
Post a Comment