ഒടുവിലെന്‍ ഹൃദയത്തിലലിയിച്ച സ്നേഹമെന്‍
സ്വപന്ങ്ങളായങ്ങു കരുതിവയ്ക്കേ
ഈ ഇടനാഴിതന്‍ പ്രിയമുള്ള കാലൊച്ച
അകന്നുപോകുന്നിതാ മനസ്സിനുള്ളില്‍
കുപ്പിവളകള്‍കിലുങ്ങുന്ന കൈകളില്‍ ഞാനെന്‍റെ
പ്രണയത്തെ ചേര്‍ത്തുവയ്ക്കേ
ഒരു മുഖചാര്‍ത്തുപോല്‍ നിനവിലാ ഓര്‍മകള്‍
പ്രണയത്തിന്‍ മുത്തുകള്‍ പതിച്ചുവച്ചു
കവിതപോലുറയുമെന്‍ ചുടുചുംബനങ്ങളില്‍
അവളുടെ കണ്ണിമ കൂമ്പിനിന്നു
ഒരിക്കലുമുണങ്ങാത്ത നോവിന്‍റെ പാടുകള്‍
വിരഹത്തിന്‍ താഴ്വരെ പൂക്കളായി
പിരിയുന്ന നേരമെന്‍ ഹൃദയത്തിലിറ്റിച്ച
പ്രണയമാം മധുവൂറും പ്രേമപാത്രം
അക്ഷരപൂക്കളം പോലിന്നുമുണ്ടെന്‍റെ
ഹൃദയത്തിലവള്‍തീര്‍ത്ത നഖക്ഷതങ്ങള്‍
ബാല്യത്തിലെന്നിലെ പ്രിയമേറും സഖിയവള്‍
കാലത്തിന്‍ യാത്രയില്‍ മാഞ്ഞുപോകെ
പഴയൊരു തമ്പുരുചേര്‍ത്തതെന്‍ ഹൃദയത്തില്‍
ഒളിചേര്‍ന്ന നിന്‍മുഖകാന്തിയല്ലേ
സ്വപന്ങ്ങളായങ്ങു കരുതിവയ്ക്കേ
ഈ ഇടനാഴിതന്‍ പ്രിയമുള്ള കാലൊച്ച
അകന്നുപോകുന്നിതാ മനസ്സിനുള്ളില്‍
കുപ്പിവളകള്‍കിലുങ്ങുന്ന കൈകളില്‍ ഞാനെന്‍റെ
പ്രണയത്തെ ചേര്‍ത്തുവയ്ക്കേ
ഒരു മുഖചാര്‍ത്തുപോല്‍ നിനവിലാ ഓര്‍മകള്‍
പ്രണയത്തിന്‍ മുത്തുകള്‍ പതിച്ചുവച്ചു
കവിതപോലുറയുമെന്‍ ചുടുചുംബനങ്ങളില്‍
അവളുടെ കണ്ണിമ കൂമ്പിനിന്നു
ഒരിക്കലുമുണങ്ങാത്ത നോവിന്‍റെ പാടുകള്‍
വിരഹത്തിന്‍ താഴ്വരെ പൂക്കളായി
പിരിയുന്ന നേരമെന്‍ ഹൃദയത്തിലിറ്റിച്ച
പ്രണയമാം മധുവൂറും പ്രേമപാത്രം
അക്ഷരപൂക്കളം പോലിന്നുമുണ്ടെന്‍റെ
ഹൃദയത്തിലവള്‍തീര്‍ത്ത നഖക്ഷതങ്ങള്‍
ബാല്യത്തിലെന്നിലെ പ്രിയമേറും സഖിയവള്‍
കാലത്തിന്‍ യാത്രയില്‍ മാഞ്ഞുപോകെ
പഴയൊരു തമ്പുരുചേര്‍ത്തതെന്‍ ഹൃദയത്തില്‍
ഒളിചേര്‍ന്ന നിന്‍മുഖകാന്തിയല്ലേ
No comments:
Post a Comment