കണക്കുകള്‍ കൂട്ടിയിട്ടല്ല
ഞാനിതു നെയ്തു തുടങ്ങിയത്
എങ്കിലും
എനിക്കുറപ്പുണ്ടായിരുന്നു
ഇതിന്‍റെ നൂലുകള്‍
പലയിടത്തായിഘടിപ്പിക്കാമെന്ന്
ഒടുവില്‍ അവതീര്‍ക്കുന്ന
എതിര്‍രേഖകള്‍
ഒരു കേന്ദ്രബിന്ദു
എനിക്കു നല്കുമെന്നും
ഒന്നില്‍നിന്ന് ഒന്നിലേക്കു
നെയ്തുകൂട്ടുമ്പോള്‍
അവര്‍വിചാരിച്ചുകാണും
ഞാന്‍ തളര്‍ന്നുറങ്ങുമെന്ന്
ഒടുവിലെപ്പോഴോ
കൈകള്‍ ചുരുട്ടിവച്ച്
നെയ്തുകൂട്ടിയതിന്‍റെ നടുവില്‍
ഞാനിരുന്നു, സമാധിപോലെ
എന്‍റെ വലകളെ
പൊട്ടിച്ചെറിയാമെന്നുകരുതി
ഓടിയെത്തിയവര്‍ കുരുങ്ങി
ഇനിയുമെത്രപേര്‍
ഈ കുരുങ്ങലില്‍
ബന്ധിതരാവും
ഇനിയും ഒരുണര്‍ത്തെഴുന്നേല്‍പില്‍
ഞാന്‍ കൂട്ടിവയ്ക്കുന്ന
അഴിയപ്പെടാത്ത
കുരുക്കുകളുടെ
കണക്കുകളില്‍ കുരുങ്ങി
ജീവിതം നശിക്കുന്നവരെത്രപേര്‍
ഞാനിതു നെയ്തു തുടങ്ങിയത്
എങ്കിലും
എനിക്കുറപ്പുണ്ടായിരുന്നു
ഇതിന്‍റെ നൂലുകള്‍
പലയിടത്തായിഘടിപ്പിക്കാമെന്ന്
ഒടുവില്‍ അവതീര്‍ക്കുന്ന
എതിര്‍രേഖകള്‍
ഒരു കേന്ദ്രബിന്ദു
എനിക്കു നല്കുമെന്നും
ഒന്നില്‍നിന്ന് ഒന്നിലേക്കു
നെയ്തുകൂട്ടുമ്പോള്‍
അവര്‍വിചാരിച്ചുകാണും
ഞാന്‍ തളര്‍ന്നുറങ്ങുമെന്ന്
ഒടുവിലെപ്പോഴോ
കൈകള്‍ ചുരുട്ടിവച്ച്
നെയ്തുകൂട്ടിയതിന്‍റെ നടുവില്‍
ഞാനിരുന്നു, സമാധിപോലെ
എന്‍റെ വലകളെ
പൊട്ടിച്ചെറിയാമെന്നുകരുതി
ഓടിയെത്തിയവര്‍ കുരുങ്ങി
ഇനിയുമെത്രപേര്‍
ഈ കുരുങ്ങലില്‍
ബന്ധിതരാവും
ഇനിയും ഒരുണര്‍ത്തെഴുന്നേല്‍പില്‍
ഞാന്‍ കൂട്ടിവയ്ക്കുന്ന
അഴിയപ്പെടാത്ത
കുരുക്കുകളുടെ
കണക്കുകളില്‍ കുരുങ്ങി
ജീവിതം നശിക്കുന്നവരെത്രപേര്‍
No comments:
Post a Comment