www.nizhalumnjanum.com
ഞാന്‍ വെറുമൊരു
വഴിപോക്കനായിരുന്നു
അപ്പോഴാണ്
തെരുവില്‍ വലിച്ചെറിയപ്പെട്ട
കുരുന്നിനെ കണ്ടത്
ഞാനവളുടെ അവകാശിയായി
അവള്‍ക്കായി,
അവളെപ്പോലുള്ളവര്‍ക്കായി
അലമുറയിട്ടു
എന്‍റെ യാത്രകളില്‍
അവരെ ചേര്‍ത്തുപിടിച്ചു
അടുത്തെവിടെയോ വച്ച്
മറ്റൊരാളെകണ്ടു
പിച്ചിചീന്തപ്പെട്ട
മാംസവുംപേറി
ദിക്കുതെറ്റി,
അവളെ
ജീവിതസഖിയാക്കി
എന്‍റെയാത്ര പിന്നെ
അവളോടൊപ്പം
മാനഭംഗംചെയ്യപ്പെട്ട
ഇരകളെത്തേടിയായി
സാന്ത്വനവഴികളില്‍
വീണ്ടും കണ്ടു കുറേപ്പേരെ
വികലാംഗരെ
ചൂഷണംചെയ്യപ്പെടുന്നവരെ
വൃദ്ധരെ, അറിയില്ല
നിലക്കാത്തൊരൊഴുക്ക്
പുറന്തള്ളപ്പെട്ടവരുടെ
എന്‍റെ തോള്‍
കഴച്ചുതുടങ്ങിയിരിക്കുന്നു
ഭാരമിറക്കിവയ്ക്കാന്‍
കുറുക്കുവഴികള്‍തേടി
ഒടുവില്‍
ഞാനൊരെഴുത്തുകാരനായി
വിലപിക്കുന്നവര്‍ക്കായി
വിരല്‍ത്തുമ്പില്‍
സ്വര്‍ണ്ണപ്പേന
തിരുപ്പിടിപ്പിച്ച്
ശീതീകരിച്ചമുറിയില്‍
പുറമറിയാതെ
No comments:
Post a Comment