പഴയതന്ത്രിയില്‍ അലിയുമാമേഘം
പിടഞ്ഞിറങ്ങുമീ മലകള്‍ക്കുമേലേ
ഒഴുകി നീന്തുക നീയീ ധമനിയില്‍
പിടഞ്ഞമണ്‍കൂന മുലകള്‍ക്കുതാഴെ
വരികനിറയ്ക്കനീ ദാഹക്കുടങ്ങളെ
പോറ്റിവളര്‍ത്തനീ മണ്ണിന്‍ മരങ്ങളെ
അരിയനാഭിതന്‍ രോമരാജിക്കുതാഴെ
ചേര്‍ത്തുവയ്ക്കുനീ ഭ്രൂണങ്ങളേറെ
വിത്തിലിരിക്കും കിടാങ്ങള്‍ക്കുമേലെ
സ്വച്ഛശാന്തമായി ഒഴുകിനീ പോക
പ്രണയപുളകമായ് ഒഴുകുമീ തേങ്ങല്‍
വരണ്ടഭൂമിക്കു ഹൃദയമായ്തീരെ
പറന്ന പക്ഷികള്‍ പാടുന്നകാട്ടില്‍
നനുത്ത ചാറ്റലായ് എത്തുനീ വേഗം
മനമറിയുന്നനീ പൊരുളറിഞ്ഞീടുക
കാഴ്ചമങ്ങി മറയുന്ന പ്രണയം
എടുത്തൊഴിക്കല്ലേ നിന്‍റെയീ സ്നേഹം
തച്ചുടയ്ക്കല്ലാ ജീവന്‍റെ തേങ്ങല്‍
പേര്‍ത്തുവയ്ക്കുമീ മരങ്ങള്‍ക്കുകീഴേ
ആര്‍ത്തലയ്ക്കല്ലെനീ ഹൃദയം വെടിഞ്ഞ്
നൊന്തുപോകുന്നു വ്രണിതരാം മക്കള്‍
കെട്ടുപോകുന്നു അവര്‍തീര്‍ത്ത തിരികള്‍
ഒഴുകിയെത്തുകവീണ്ടുമീ മണ്ണില്‍
പുളകഹര്‍ഷമായ് കാറ്റിന്‍റെ കൂട്ടായ്
പിടഞ്ഞിറങ്ങുമീ മലകള്‍ക്കുമേലേ
ഒഴുകി നീന്തുക നീയീ ധമനിയില്‍
പിടഞ്ഞമണ്‍കൂന മുലകള്‍ക്കുതാഴെ
വരികനിറയ്ക്കനീ ദാഹക്കുടങ്ങളെ
പോറ്റിവളര്‍ത്തനീ മണ്ണിന്‍ മരങ്ങളെ
അരിയനാഭിതന്‍ രോമരാജിക്കുതാഴെ
ചേര്‍ത്തുവയ്ക്കുനീ ഭ്രൂണങ്ങളേറെ
വിത്തിലിരിക്കും കിടാങ്ങള്‍ക്കുമേലെ
സ്വച്ഛശാന്തമായി ഒഴുകിനീ പോക
പ്രണയപുളകമായ് ഒഴുകുമീ തേങ്ങല്‍
വരണ്ടഭൂമിക്കു ഹൃദയമായ്തീരെ
പറന്ന പക്ഷികള്‍ പാടുന്നകാട്ടില്‍
നനുത്ത ചാറ്റലായ് എത്തുനീ വേഗം
മനമറിയുന്നനീ പൊരുളറിഞ്ഞീടുക
കാഴ്ചമങ്ങി മറയുന്ന പ്രണയം
എടുത്തൊഴിക്കല്ലേ നിന്‍റെയീ സ്നേഹം
തച്ചുടയ്ക്കല്ലാ ജീവന്‍റെ തേങ്ങല്‍
പേര്‍ത്തുവയ്ക്കുമീ മരങ്ങള്‍ക്കുകീഴേ
ആര്‍ത്തലയ്ക്കല്ലെനീ ഹൃദയം വെടിഞ്ഞ്
നൊന്തുപോകുന്നു വ്രണിതരാം മക്കള്‍
കെട്ടുപോകുന്നു അവര്‍തീര്‍ത്ത തിരികള്‍
ഒഴുകിയെത്തുകവീണ്ടുമീ മണ്ണില്‍
പുളകഹര്‍ഷമായ് കാറ്റിന്‍റെ കൂട്ടായ്
No comments:
Post a Comment