ഉല്ലാസം
തുടിക്കുന്ന കടല്‍ക്കാറ്റില്‍
കുളിര്‍മയിറ്റിക്കുന്ന
ഒരു തിരകാത്ത് ഞാനിരുന്നു
സൗഹൃദത്തിന്‍റെ
വേലിയേറ്റങ്ങളില്‍
കാണാതെപോയ
പ്രണയത്തിനായുള്ള
കാത്തിരിപ്പുപോലെ
ഞാനറിയാതെ എന്നില്‍ നിന്നും
കവര്‍ന്നെടുത്ത പ്രാണന്‍
ദിശാബോധമറിയാതെ
ബലൂണിനുള്ളില്‍
വീര്‍പ്പുമുട്ടി
ഞാന്‍ ഊതിവീര്‍പ്പിച്ച
ബലൂണിനുള്ളില്‍
എന്റെ പ്രാണനാണെന്നറിയാതെ
അവളതിനെ ആകാശത്തേക്ക്
അലക്ഷ്യമായി
തട്ടിപായിച്ച് രസിച്ചു
ഒരു പൊട്ടിത്തെറിയുടെ
കാതടപ്പിക്കുന്ന ശബ്ദം
എപ്പോഴാണുണ്ടാവുകയെന്ന്
എന്‍റെ മനസ്സ് ഭയക്കുന്നുണ്ടായിരുന്നു
തിരകള്‍ ഉപ്പുകാറ്റിലുടെ
ഒരു ചെറുമരവിപ്പ്
അപ്പോഴും
എനിക്കുസമ്മാനിച്ചു.
തുടിക്കുന്ന കടല്‍ക്കാറ്റില്‍
കുളിര്‍മയിറ്റിക്കുന്ന
ഒരു തിരകാത്ത് ഞാനിരുന്നു
സൗഹൃദത്തിന്‍റെ
വേലിയേറ്റങ്ങളില്‍
കാണാതെപോയ
പ്രണയത്തിനായുള്ള
കാത്തിരിപ്പുപോലെ
ഞാനറിയാതെ എന്നില്‍ നിന്നും
കവര്‍ന്നെടുത്ത പ്രാണന്‍
ദിശാബോധമറിയാതെ
ബലൂണിനുള്ളില്‍
വീര്‍പ്പുമുട്ടി
ഞാന്‍ ഊതിവീര്‍പ്പിച്ച
ബലൂണിനുള്ളില്‍
എന്റെ പ്രാണനാണെന്നറിയാതെ
അവളതിനെ ആകാശത്തേക്ക്
അലക്ഷ്യമായി
തട്ടിപായിച്ച് രസിച്ചു
ഒരു പൊട്ടിത്തെറിയുടെ
കാതടപ്പിക്കുന്ന ശബ്ദം
എപ്പോഴാണുണ്ടാവുകയെന്ന്
എന്‍റെ മനസ്സ് ഭയക്കുന്നുണ്ടായിരുന്നു
തിരകള്‍ ഉപ്പുകാറ്റിലുടെ
ഒരു ചെറുമരവിപ്പ്
അപ്പോഴും
എനിക്കുസമ്മാനിച്ചു.
No comments:
Post a Comment