നീയെന്‍റെ കണ്ണനെ കണ്ടോ കാറ്റേ
നിന്നിലെ നാദമായ് ചേര്‍ന്നവനെ
പുല്ലാങ്കുഴലിന്‍റെ മാസ്മരസ്പര്‍ശത്താല്‍
നിന്നിലെ ഈണമായ് തീര്‍ന്നവനെ
നിന്നുടെ തഴുകലെന്‍ മനസ്സിന്‍റയുള്ളിലായ്
അവനുടെ ചിത്രങ്ങള്‍ കാഴ്ചവയപ്പൂ
നിന്നില്‍ നിറയുന്ന പൂക്കള്‍തന്‍ തേന്‍മണം
എന്നുടെ കണ്ണന്‍റേതായിരുന്നോ
പ്രാണനായ് നീ നില്‍ക്കും ജീവജാലങ്ങളില്‍
എന്നുടെ കണ്ണന്‍ നിറഞ്ഞിരുന്നോ
എന്നുടെ പ്രണയത്തെ പുഞ്ചിരികൊണ്ടവന്‍
ചുണ്ടിലെ രാഗമായ് കോര്‍ത്തുവയ്പൂ
പീലികള്‍ ചൂടിയ തിരുമുടിതന്നിലെ
അണിവാകപൂവിനെ ഞാനറിഞ്ഞു
ബ്രഹ്മമാം ലോകത്തിനുള്‍ത്തുടിപ്പാകുവാന്‍
സത്യത്തിന്‍കണികയായവനിരിപ്പൂ
എന്‍മനക്കാമ്പിലെ യുദ്ധത്തിന്‍മൊട്ടുകള്‍
നുള്ളിക്കളയുന്ന പ്രാണനവന്‍
പതിനാറായിരം രാഗത്തെചേര്‍ത്തവന്‍
ഭൂമിതന്നാത്മാവുമായിടുന്നു
ഞാനെന്ന സത്യത്തെ തേടിയറിയുവാന്‍
അവനെന്‍റെ കണ്ണനായുറഞ്ഞിരിപ്പൂ
നിന്നിലെ നാദമായ് ചേര്‍ന്നവനെ
പുല്ലാങ്കുഴലിന്‍റെ മാസ്മരസ്പര്‍ശത്താല്‍
നിന്നിലെ ഈണമായ് തീര്‍ന്നവനെ
നിന്നുടെ തഴുകലെന്‍ മനസ്സിന്‍റയുള്ളിലായ്
അവനുടെ ചിത്രങ്ങള്‍ കാഴ്ചവയപ്പൂ
നിന്നില്‍ നിറയുന്ന പൂക്കള്‍തന്‍ തേന്‍മണം
എന്നുടെ കണ്ണന്‍റേതായിരുന്നോ
പ്രാണനായ് നീ നില്‍ക്കും ജീവജാലങ്ങളില്‍
എന്നുടെ കണ്ണന്‍ നിറഞ്ഞിരുന്നോ
എന്നുടെ പ്രണയത്തെ പുഞ്ചിരികൊണ്ടവന്‍
ചുണ്ടിലെ രാഗമായ് കോര്‍ത്തുവയ്പൂ
പീലികള്‍ ചൂടിയ തിരുമുടിതന്നിലെ
അണിവാകപൂവിനെ ഞാനറിഞ്ഞു
ബ്രഹ്മമാം ലോകത്തിനുള്‍ത്തുടിപ്പാകുവാന്‍
സത്യത്തിന്‍കണികയായവനിരിപ്പൂ
എന്‍മനക്കാമ്പിലെ യുദ്ധത്തിന്‍മൊട്ടുകള്‍
നുള്ളിക്കളയുന്ന പ്രാണനവന്‍
പതിനാറായിരം രാഗത്തെചേര്‍ത്തവന്‍
ഭൂമിതന്നാത്മാവുമായിടുന്നു
ഞാനെന്ന സത്യത്തെ തേടിയറിയുവാന്‍
അവനെന്‍റെ കണ്ണനായുറഞ്ഞിരിപ്പൂ
No comments:
Post a Comment