അറിയാതെ മനസ്സിലായെത്തുന്ന
പഴയമുറിപ്പാടുകളില്‍
ഞാനെന്‍റെ ദൗത്യം
മറന്നുതുടങ്ങിയിരിക്കുന്നു.
വരണ്ട പാടവരമ്പുകളില്‍
കൂനിക്കൂടിയിരിക്കുന്ന കൊറ്റി
ഇനിയൊരുമഴക്കാലത്തിന്‍റെ
ഈടുവയ്പ്പുകള്‍ തേടുന്നു
ചളിപറ്റിയകാലുകള്‍
തേച്ചുമിനുക്കുമ്പോള്‍
എന്‍റെ അധികാരത്തിന്‍റെ
കസേരക്കാലുകള്‍
കുമ്പസരിക്കാതെ
നിറമറ്റ് നിണമുരുക്കി
കറചേര്‍ത്തിരിക്കുന്നു
വറ്റുകള്‍ അകന്നുപോയ
പിച്ചപാത്രങ്ങളില്‍
ദുരകയറിയ നാട്
ദുരന്തങ്ങള്‍ സമ്മാനിക്കുന്നു
കാല്‍ത്തളകളിലെ ബാല്യം
നൊമ്പരംപേറുന്ന
മാംസപിണ്ഡങ്ങളാകുന്നു
വഴിയോരങ്ങളിലെ
നിശകള്‍ രുധിരമുണങ്ങുന്ന
കാല്‍പാടുകളില്‍
ഊളിയിട്ടുഴലുന്നു
കാടുകളിലെ പക്ഷികള്‍
ചലനമറ്റ് നിശബ്ദരാകുന്നു
വെടിയൊച്ചകള്‍
അകത്തളങ്ങളിലെ
കുഞ്ഞുസല്ലാപങ്ങളില്‍
വിരുന്നിനെത്തുന്നു
ഇനി ഒരു പാടം
അതില്‍ ഏതു വിത്താണ്
ഞാന്‍ പാകേണ്ടത്
നിറഭേദങ്ങളില്ലാത്ത
രാഷ്ട്രസങ്കല്പങ്ങളില്‍
ഞാന്‍ അളന്നു ചേര്‍ക്കേണ്ടത്
ഏതു കൊടിയുടെ നിറമാണ്
ഒളിയമ്പുകൊണ്ട്
ഞാന്‍ കൊല്ലേണ്ടത്
ഏതുപഷക്കാരനെയാണ്
അവന്‍ അണിഞ്ഞിരിക്കുന്ന മാല
എന്‍റെ കണ്ണിന്‍റെ കാഴ്ച തടയുന്നു
അല്ലെങ്കില്‍ പേര്‍ത്തും
ഒന്നെയ്യാമായിരുന്നു
ആവനാഴികളില്‍
ഞാന്‍കൂട്ടിയ ആയുധങ്ങള്‍
ആരെ സംരക്ഷിക്കാനാണ്
എന്‍റെ കരിഞ്ഞമുഖത്തിനെ
മറയ്ക്കാന്‍ പണിതെടുത്ത
മുഖം മൂടികളില്‍
ദ്രംഷ്ടകള്‍ വളര്‍ന്നുവന്നിരിക്കുന്നു
ഞാനിപ്പോള്‍
ഏറെ നിസ്സഹായനായി
എന്‍റെ സത്വബോദം നശിച്ച്
എന്‍റെ ശക്തിയെത്തന്നെ
കാട്ടിലുപേക്ഷിക്കേണ്ടിവന്നിരിക്കുന്നു
വിരലുകളില്‍ ഞാന്‍കൂട്ടിവച്ച
നഖങ്ങള്‍ അലങ്കാരമായിരിക്കുന്നു
ഇനി ഞാന്‍ മുറിച്ചുമാറ്റിയ
മരങ്ങള്‍ എനിക്കൊരു
ഊന്നുവടിയെങ്കിലും
സമ്മാനിച്ചിരുന്നുവെങ്കില്‍
ഞാനകത്തിയ കാര്‍മേഘങ്ങള്‍
എനിക്കായി ഒരു കുളിര്‍മഴ
എന്‍റെ ചിതയ്ക്കുമുമ്പ്
സമ്മാനിച്ചിരുന്നുവെങ്കില്‍
അഴിച്ചുവിട്ട അശ്വങ്ങള്‍
തിരച്ചുവരാതിരിക്കട്ടെ
എനിക്കിനിവയ്യ
അവയെക്കാന്നിനി
തീയിലേക്കെറിയാന്‍
പകരം കനലിലേക്ക്
ഞാനുരുകാം
മിഴിയടക്കാതെ
പഞ്ചഭൂതമായി
പര്യവസാനിക്കാം
പഴയമുറിപ്പാടുകളില്‍
ഞാനെന്‍റെ ദൗത്യം
മറന്നുതുടങ്ങിയിരിക്കുന്നു.
വരണ്ട പാടവരമ്പുകളില്‍
കൂനിക്കൂടിയിരിക്കുന്ന കൊറ്റി
ഇനിയൊരുമഴക്കാലത്തിന്‍റെ
ഈടുവയ്പ്പുകള്‍ തേടുന്നു
ചളിപറ്റിയകാലുകള്‍
തേച്ചുമിനുക്കുമ്പോള്‍
എന്‍റെ അധികാരത്തിന്‍റെ
കസേരക്കാലുകള്‍
കുമ്പസരിക്കാതെ
നിറമറ്റ് നിണമുരുക്കി
കറചേര്‍ത്തിരിക്കുന്നു
വറ്റുകള്‍ അകന്നുപോയ
പിച്ചപാത്രങ്ങളില്‍
ദുരകയറിയ നാട്
ദുരന്തങ്ങള്‍ സമ്മാനിക്കുന്നു
കാല്‍ത്തളകളിലെ ബാല്യം
നൊമ്പരംപേറുന്ന
മാംസപിണ്ഡങ്ങളാകുന്നു
വഴിയോരങ്ങളിലെ
നിശകള്‍ രുധിരമുണങ്ങുന്ന
കാല്‍പാടുകളില്‍
ഊളിയിട്ടുഴലുന്നു
കാടുകളിലെ പക്ഷികള്‍
ചലനമറ്റ് നിശബ്ദരാകുന്നു
വെടിയൊച്ചകള്‍
അകത്തളങ്ങളിലെ
കുഞ്ഞുസല്ലാപങ്ങളില്‍
വിരുന്നിനെത്തുന്നു
ഇനി ഒരു പാടം
അതില്‍ ഏതു വിത്താണ്
ഞാന്‍ പാകേണ്ടത്
നിറഭേദങ്ങളില്ലാത്ത
രാഷ്ട്രസങ്കല്പങ്ങളില്‍
ഞാന്‍ അളന്നു ചേര്‍ക്കേണ്ടത്
ഏതു കൊടിയുടെ നിറമാണ്
ഒളിയമ്പുകൊണ്ട്
ഞാന്‍ കൊല്ലേണ്ടത്
ഏതുപഷക്കാരനെയാണ്
അവന്‍ അണിഞ്ഞിരിക്കുന്ന മാല
എന്‍റെ കണ്ണിന്‍റെ കാഴ്ച തടയുന്നു
അല്ലെങ്കില്‍ പേര്‍ത്തും
ഒന്നെയ്യാമായിരുന്നു
ആവനാഴികളില്‍
ഞാന്‍കൂട്ടിയ ആയുധങ്ങള്‍
ആരെ സംരക്ഷിക്കാനാണ്
എന്‍റെ കരിഞ്ഞമുഖത്തിനെ
മറയ്ക്കാന്‍ പണിതെടുത്ത
മുഖം മൂടികളില്‍
ദ്രംഷ്ടകള്‍ വളര്‍ന്നുവന്നിരിക്കുന്നു
ഞാനിപ്പോള്‍
ഏറെ നിസ്സഹായനായി
എന്‍റെ സത്വബോദം നശിച്ച്
എന്‍റെ ശക്തിയെത്തന്നെ
കാട്ടിലുപേക്ഷിക്കേണ്ടിവന്നിരിക്കുന്നു
വിരലുകളില്‍ ഞാന്‍കൂട്ടിവച്ച
നഖങ്ങള്‍ അലങ്കാരമായിരിക്കുന്നു
ഇനി ഞാന്‍ മുറിച്ചുമാറ്റിയ
മരങ്ങള്‍ എനിക്കൊരു
ഊന്നുവടിയെങ്കിലും
സമ്മാനിച്ചിരുന്നുവെങ്കില്‍
ഞാനകത്തിയ കാര്‍മേഘങ്ങള്‍
എനിക്കായി ഒരു കുളിര്‍മഴ
എന്‍റെ ചിതയ്ക്കുമുമ്പ്
സമ്മാനിച്ചിരുന്നുവെങ്കില്‍
അഴിച്ചുവിട്ട അശ്വങ്ങള്‍
തിരച്ചുവരാതിരിക്കട്ടെ
എനിക്കിനിവയ്യ
അവയെക്കാന്നിനി
തീയിലേക്കെറിയാന്‍
പകരം കനലിലേക്ക്
ഞാനുരുകാം
മിഴിയടക്കാതെ
പഞ്ചഭൂതമായി
പര്യവസാനിക്കാം
No comments:
Post a Comment