ചില്ലുകള്‍
തളംകെട്ടിയ കാട്ടരുവി
അതിനിടയില്‍
ഒരു യാത്രയുടെ
തിരുശേഷിപ്പ്
അരുംപാറപോലെ
ഉരുണ്ട കല്ലുകള്‍
ഇനിയൊന്നുകൂടി
അവളെത്തണം
ശകാരംപോലെ
പിറുപിറുത്ത്
പക്ഷേ എനിക്കു ദാഹിക്കുന്നു
ചില്ലുപൊട്ടിച്ച്
ഒന്നൂളിയിട്ടിരുന്നെങ്കില്‍
വഴുവഴുപ്പുകളില്‍
കാല്‍തെന്നാതെ
പളുങ്കിലൂടെ ഒരുയാത്ര
തൊണ്ടയറിഞ്ഞ്
കുളിര്‍മതേടി
പോയ വേഗത്തിലെ
തിരിച്ചുവരവ്
പളുങ്കിലെ മുത്തുകള്‍ ഭേദിച്ച്
ദാഹിച്ച തൊണ്ട
ഒരു ശ്വാസത്തിനായ്
കൊതിച്ചു
ശരവേഗത്തിലേക്ക്
പിന്നെയുമൊരൂളിയിടല്‍
പലയാവര്‍ത്തി
കണ്ണുതുറന്ന്
വായ്തുറന്ന്
കാഴ്ചമങ്ങി
ഭാരമറ്റ ദേഹം
പളുങ്കിലൊരു
ജലശയ്യതീര്‍ത്തു
വിടുവിക്കാത്ത ദാഹം
അപ്പോഴും ബാക്കി
അവള്‍ വരട്ടെ ഒരു ചാറലായി
തളംകെട്ടിയ കാട്ടരുവി
അതിനിടയില്‍
ഒരു യാത്രയുടെ
തിരുശേഷിപ്പ്
അരുംപാറപോലെ
ഉരുണ്ട കല്ലുകള്‍
ഇനിയൊന്നുകൂടി
അവളെത്തണം
ശകാരംപോലെ
പിറുപിറുത്ത്
പക്ഷേ എനിക്കു ദാഹിക്കുന്നു
ചില്ലുപൊട്ടിച്ച്
ഒന്നൂളിയിട്ടിരുന്നെങ്കില്‍
വഴുവഴുപ്പുകളില്‍
കാല്‍തെന്നാതെ
പളുങ്കിലൂടെ ഒരുയാത്ര
തൊണ്ടയറിഞ്ഞ്
കുളിര്‍മതേടി
പോയ വേഗത്തിലെ
തിരിച്ചുവരവ്
പളുങ്കിലെ മുത്തുകള്‍ ഭേദിച്ച്
ദാഹിച്ച തൊണ്ട
ഒരു ശ്വാസത്തിനായ്
കൊതിച്ചു
ശരവേഗത്തിലേക്ക്
പിന്നെയുമൊരൂളിയിടല്‍
പലയാവര്‍ത്തി
കണ്ണുതുറന്ന്
വായ്തുറന്ന്
കാഴ്ചമങ്ങി
ഭാരമറ്റ ദേഹം
പളുങ്കിലൊരു
ജലശയ്യതീര്‍ത്തു
വിടുവിക്കാത്ത ദാഹം
അപ്പോഴും ബാക്കി
അവള്‍ വരട്ടെ ഒരു ചാറലായി
No comments:
Post a Comment