നിന്നെത്തിരക്കിഞാന്‍ പായുന്ന പാച്ചിലില്‍
കണ്ടതേയില്ലെന്‍ മനസ്സിനുള്ളില്‍
വാരിനിറയ്ക്കും വിചാരങ്ങള്‍ കൂട്ടിയീ
പിടപിടയ്ക്കുന്ന മനസ്സുകണ്ടു
നാമജപത്തിന്‍റെ നിര്‍വൃതിപൂണ്ടുഞാന്‍
അവനുടെചാഞ്ചല്യം നിര്‍ത്തിവച്ചു
ഇക്കാണും ദേഹമിന്നില്ലായിരുന്നെങ്കില്‍
ലോകമിനിക്കിന്നുമന്യംതന്നെ
ഞാനിന്നതില്ലെങ്കില്‍ ഭൂമിയിലിനിയെന്തു
മാറ്റമെനിക്കിതു മായതന്നെ
അപ്പഴുമീചിന്ത എന്നിലുദിക്കുന്നു
ഞാനെന്ന സത്യത്തിനുള്‍വിളികള്‍
മരണം വിതയ്ക്കുന്ന ചോദ്യത്തിനുത്തരം
കാത്തുസൂക്ഷിക്കുന്ന ക്ഷേത്രംതന്നെ
അത്മാവിനുള്ളിലായ് ചേര്‍ന്നുനിന്നെങ്കിലേ
മനസ്സിന്‍ വിചാരങ്ങള്‍ മായതുള്ളൂ
ഹൃദയത്തിനുള്ളിലെ ചൈതന്യരേണുക്കള്‍
വിജ്രംഭിച്ചിങ്ങു തിരിച്ചുപൂകെ
വിചാരമറ്റയീ ആത്മസ്വരൂപത്തെ
കാണുന്നു ഞാനെന്നിലുള്ളിലായി
അറിയുന്നു ഞാനുമീ ലോകവുമൊന്നെന്ന്
സ്ഥലകാലചിന്തയ്ക്കതീതനായി
ശുന്യതയിങ്കല്‍ ലയിക്കുന്നു സത്യമാം
ശൂന്യനായ് തന്നെ പരിലസിപ്പൂ
കണ്ടതേയില്ലെന്‍ മനസ്സിനുള്ളില്‍
വാരിനിറയ്ക്കും വിചാരങ്ങള്‍ കൂട്ടിയീ
പിടപിടയ്ക്കുന്ന മനസ്സുകണ്ടു
നാമജപത്തിന്‍റെ നിര്‍വൃതിപൂണ്ടുഞാന്‍
അവനുടെചാഞ്ചല്യം നിര്‍ത്തിവച്ചു
ഇക്കാണും ദേഹമിന്നില്ലായിരുന്നെങ്കില്‍
ലോകമിനിക്കിന്നുമന്യംതന്നെ
ഞാനിന്നതില്ലെങ്കില്‍ ഭൂമിയിലിനിയെന്തു
മാറ്റമെനിക്കിതു മായതന്നെ
അപ്പഴുമീചിന്ത എന്നിലുദിക്കുന്നു
ഞാനെന്ന സത്യത്തിനുള്‍വിളികള്‍
മരണം വിതയ്ക്കുന്ന ചോദ്യത്തിനുത്തരം
കാത്തുസൂക്ഷിക്കുന്ന ക്ഷേത്രംതന്നെ
അത്മാവിനുള്ളിലായ് ചേര്‍ന്നുനിന്നെങ്കിലേ
മനസ്സിന്‍ വിചാരങ്ങള്‍ മായതുള്ളൂ
ഹൃദയത്തിനുള്ളിലെ ചൈതന്യരേണുക്കള്‍
വിജ്രംഭിച്ചിങ്ങു തിരിച്ചുപൂകെ
വിചാരമറ്റയീ ആത്മസ്വരൂപത്തെ
കാണുന്നു ഞാനെന്നിലുള്ളിലായി
അറിയുന്നു ഞാനുമീ ലോകവുമൊന്നെന്ന്
സ്ഥലകാലചിന്തയ്ക്കതീതനായി
ശുന്യതയിങ്കല്‍ ലയിക്കുന്നു സത്യമാം
ശൂന്യനായ് തന്നെ പരിലസിപ്പൂ
No comments:
Post a Comment