ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
അമ്മിഞ്ഞപ്പാലിനായ് കേഴുന്നകുഞ്ഞോ
താതന്‍റെ ശാസന ഏല്‍ക്കുന്ന കുഞ്ഞോ
പെറ്റവയറങ്ങുദൂരത്തെറിയും
തൊട്ടിലുകാണാതെ കേഴുന്ന കുഞ്ഞോ
പത്തുമാസത്തിന്‍റെ ഗര്‍ഭം ചുമന്ന്
ചാപിള്ളവീഴ്ത്തുന്ന അമ്മ മനസ്സോ
അച്ഛന്‍ തുണയില്ലാ പേറുന്ന ജന്മം
ഇട്ടേച്ചുപോകുമാ ജീവിതപാത
പിന്നെ കരകേറ്റും നാളിന്‍റെ ദുഃഖം
കൂട്ടിവയ്ക്കുന്നിതാ നോവിന്‍റെ പാത
മദ്യച്ചുഴിയിലെ തേങ്ങലാം നോവില്‍
കാടത്തക്കൂട്ടിലായ് കീറിവലിക്കും
വെന്തുരുകുന്നൊരാ പെണ്ണിന്‍റെ ജന്മം
സംഗങ്ങള്‍ തീര്‍ക്കുമാ ഉടലിന്‍റെ ദുഃഖം
അട്ടയിഴയുമാ ഉടലില്‍ വെറുപ്പിന്‍
തള്ളിയകറ്റാത്ത പെണ്ണിന്‍ ദുരിതം
വഴിയില്‍ പിടയുന്ന നോവിന്‍റെ ചിഹ്നം
അഭയാര്‍ത്ഥിയായവര്‍ തിന്നു രസിപ്പൂ
പിച്ചയെടുക്കുന്ന കുഞ്ഞിന്‍റെ ദുഃഖം
തെരുവിലഴുക്കിലെരിഞ്ഞങ്ങു തീരേ
കുപ്പകള്‍ കൂട്ടുന്ന കുഞ്ഞിക്കിടാങ്ങള്‍
അടിപിടികൂടുമാ പട്ടിക്കിടാങ്ങള്‍
ഉണ്ടവയറിന്നുറങ്ങാത്ത ദുഃഖം
വെറ്റിലചെല്ലം എടുക്കാത്തദുഃഖം
പുടവയഴിയുന്ന പെണ്ണിന്‍റെ ദുഃഖം
വയറിനകത്തുള്ള കരുവിന്‍റെ തേങ്ങല്‍
മക്കള്‍ മറക്കുമാ വൃദ്ധമനസ്സില്‍
മിന്നിമറയുമാ ജന്മത്തിന്‍ നോവില്‍
കാക്കയ്ക്കുനല്കുന്ന തര്‍പ്പണസ്നേഹം
കാത്തുമരിക്കുന്നു വാത്സല്യചോറാല്‍
ആത്മാവുറങ്ങുമീ രൂപത്തിനുള്ളില്‍
കണ്ടറിയുന്നുനാം നമ്മളത്തന്നെ
ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
തള്ളിയുരുട്ടുന്നു പാറകള്‍ മോളില്‍
പൊട്ടിച്ചിരിക്കുവാന്‍ വേണ്ടിയാണെന്നും
എന്നുടെ ജന്മത്തിലെന്തെന്തു ദുഃഖം
കാണുന്ന കാഴ്ചകളെല്ലാമേ ദുഃഖം
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
അമ്മിഞ്ഞപ്പാലിനായ് കേഴുന്നകുഞ്ഞോ
താതന്‍റെ ശാസന ഏല്‍ക്കുന്ന കുഞ്ഞോ
പെറ്റവയറങ്ങുദൂരത്തെറിയും
തൊട്ടിലുകാണാതെ കേഴുന്ന കുഞ്ഞോ
പത്തുമാസത്തിന്‍റെ ഗര്‍ഭം ചുമന്ന്
ചാപിള്ളവീഴ്ത്തുന്ന അമ്മ മനസ്സോ
അച്ഛന്‍ തുണയില്ലാ പേറുന്ന ജന്മം
ഇട്ടേച്ചുപോകുമാ ജീവിതപാത
പിന്നെ കരകേറ്റും നാളിന്‍റെ ദുഃഖം
കൂട്ടിവയ്ക്കുന്നിതാ നോവിന്‍റെ പാത
മദ്യച്ചുഴിയിലെ തേങ്ങലാം നോവില്‍
കാടത്തക്കൂട്ടിലായ് കീറിവലിക്കും
വെന്തുരുകുന്നൊരാ പെണ്ണിന്‍റെ ജന്മം
സംഗങ്ങള്‍ തീര്‍ക്കുമാ ഉടലിന്‍റെ ദുഃഖം
അട്ടയിഴയുമാ ഉടലില്‍ വെറുപ്പിന്‍
തള്ളിയകറ്റാത്ത പെണ്ണിന്‍ ദുരിതം
വഴിയില്‍ പിടയുന്ന നോവിന്‍റെ ചിഹ്നം
അഭയാര്‍ത്ഥിയായവര്‍ തിന്നു രസിപ്പൂ
പിച്ചയെടുക്കുന്ന കുഞ്ഞിന്‍റെ ദുഃഖം
തെരുവിലഴുക്കിലെരിഞ്ഞങ്ങു തീരേ
കുപ്പകള്‍ കൂട്ടുന്ന കുഞ്ഞിക്കിടാങ്ങള്‍
അടിപിടികൂടുമാ പട്ടിക്കിടാങ്ങള്‍
ഉണ്ടവയറിന്നുറങ്ങാത്ത ദുഃഖം
വെറ്റിലചെല്ലം എടുക്കാത്തദുഃഖം
പുടവയഴിയുന്ന പെണ്ണിന്‍റെ ദുഃഖം
വയറിനകത്തുള്ള കരുവിന്‍റെ തേങ്ങല്‍
മക്കള്‍ മറക്കുമാ വൃദ്ധമനസ്സില്‍
മിന്നിമറയുമാ ജന്മത്തിന്‍ നോവില്‍
കാക്കയ്ക്കുനല്കുന്ന തര്‍പ്പണസ്നേഹം
കാത്തുമരിക്കുന്നു വാത്സല്യചോറാല്‍
ആത്മാവുറങ്ങുമീ രൂപത്തിനുള്ളില്‍
കണ്ടറിയുന്നുനാം നമ്മളത്തന്നെ
ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
തള്ളിയുരുട്ടുന്നു പാറകള്‍ മോളില്‍
പൊട്ടിച്ചിരിക്കുവാന്‍ വേണ്ടിയാണെന്നും
എന്നുടെ ജന്മത്തിലെന്തെന്തു ദുഃഖം
കാണുന്ന കാഴ്ചകളെല്ലാമേ ദുഃഖം
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
No comments:
Post a Comment