അവന്‍റെ കണ്ണു ഞാന്‍
കുത്തിയുടച്ചു
നിശബ്ദതയുടെ
താഴ്വാരങ്ങളില്‍
ഒരുകൂവലിന്
വീണ്ടുമാരും പണിപ്പെട്ടില്ല
എന്‍റെ കൈയ്യില്‍
ആയുധങ്ങളുണ്ടായിരുന്നു
പറന്ന പക്ഷികള്‍
അവരറിയാതെ
തൂവലുകള്‍കൊണ്ട്
നാണം മറച്ചു
കണ്ണുപൂട്ടി
ഇരുളുതേടി
പുഴക്കരയിലെ
വെള്ളിവെളിച്ചത്തില്‍
പുഴയില്‍ക്കണ്ട
പ്രതിരൂപത്തെ
കല്ലെറിഞ്ഞോടിച്ചു
മുറിയിലെത്തി
നിലക്കണ്ണാടിയെ തല്ലിയുടച്ചു
അപ്പോഴും
എന്‍റെ നഗ്നത
ഞാന്‍ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു
കുത്തിയുടച്ചു
നിശബ്ദതയുടെ
താഴ്വാരങ്ങളില്‍
ഒരുകൂവലിന്
വീണ്ടുമാരും പണിപ്പെട്ടില്ല
എന്‍റെ കൈയ്യില്‍
ആയുധങ്ങളുണ്ടായിരുന്നു
പറന്ന പക്ഷികള്‍
അവരറിയാതെ
തൂവലുകള്‍കൊണ്ട്
നാണം മറച്ചു
കണ്ണുപൂട്ടി
ഇരുളുതേടി
പുഴക്കരയിലെ
വെള്ളിവെളിച്ചത്തില്‍
പുഴയില്‍ക്കണ്ട
പ്രതിരൂപത്തെ
കല്ലെറിഞ്ഞോടിച്ചു
മുറിയിലെത്തി
നിലക്കണ്ണാടിയെ തല്ലിയുടച്ചു
അപ്പോഴും
എന്‍റെ നഗ്നത
ഞാന്‍ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു
No comments:
Post a Comment