പ്രണയത്തിന്‍റെ
നേര്‍ത്തനൊമ്പരങ്ങളിലെപ്പൊഴോ
അവളുടെ ഗര്‍ഭച്ചുഴിയില്‍
ഞാന്‍ പിറവിയെടുക്കുകയായിരുന്നു
എന്‍റെ തുടിപ്പുകളിലെ
അവസ്ഥാന്തരങ്ങള്‍
അവളെ അമ്മയാക്കി മാറ്റുകയായിരുന്നു
സ്ത്രീത്വത്തില്‍ നിന്ന്
മാതാവിലേക്കുള്ള പിറവിയെടുപ്പ്
ഞാനെന്നകുഞ്ഞ്
ആദ്യം പിറവിയെടുത്തിരിക്കുന്നു
പിന്നാലെ മാതാവെന്ന
അവകാശപ്പേരിന് അവളും
തുളുമ്പുന്ന മുലകളിലെ
പാലമൃതൂട്ടി അവളതിനെ
ബലംപിടിപ്പിക്കുന്നു
അറിഞ്ഞപേറ്റുനോവുകളില്‍
ചേര്‍ത്തണച്ചകുഞ്ഞായി
അവളുടെ പട്ടടവരെ
ഞാനുറങ്ങുന്നു
ഈ ഉറക്കം
മഹാന്ധകാരത്തിന്‍റെ
നിശബ്ദസാക്ഷിയായി
മായാലോകം
സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു
നേര്‍ത്തനൊമ്പരങ്ങളിലെപ്പൊഴോ
അവളുടെ ഗര്‍ഭച്ചുഴിയില്‍
ഞാന്‍ പിറവിയെടുക്കുകയായിരുന്നു
എന്‍റെ തുടിപ്പുകളിലെ
അവസ്ഥാന്തരങ്ങള്‍
അവളെ അമ്മയാക്കി മാറ്റുകയായിരുന്നു
സ്ത്രീത്വത്തില്‍ നിന്ന്
മാതാവിലേക്കുള്ള പിറവിയെടുപ്പ്
ഞാനെന്നകുഞ്ഞ്
ആദ്യം പിറവിയെടുത്തിരിക്കുന്നു
പിന്നാലെ മാതാവെന്ന
അവകാശപ്പേരിന് അവളും
തുളുമ്പുന്ന മുലകളിലെ
പാലമൃതൂട്ടി അവളതിനെ
ബലംപിടിപ്പിക്കുന്നു
അറിഞ്ഞപേറ്റുനോവുകളില്‍
ചേര്‍ത്തണച്ചകുഞ്ഞായി
അവളുടെ പട്ടടവരെ
ഞാനുറങ്ങുന്നു
ഈ ഉറക്കം
മഹാന്ധകാരത്തിന്‍റെ
നിശബ്ദസാക്ഷിയായി
മായാലോകം
സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു
No comments:
Post a Comment