അശ്വമേധത്തിനായ് ഞാനയച്ചൊരീ
വെളുത്തയശ്വത്തെ ബലികൊടുക്കുന്നിതാ
കറുത്തചുട്ടിയാല്‍ തലയയുര്‍ത്തുമീ
കുതിച്ച കാലുകള്‍ പിടച്ചുതീരവേ
എന്‍റെ രാജ്യമിങ്ങെത്തിനില്‍ക്കുമോ
തലയറുത്തൊരാ കബന്ധഭൂമിയായ്
വലിയവേലികള്‍ കെട്ടിനിര്‍ത്തിയ
ദുരന്തഭൂമികള്‍ വീണുറങ്ങവേ
പിടഞ്ഞുവീഴുമോ നനുത്ത സ്നേഹവും
അവരൊരുക്കിയ പ്രണയബന്ധവും
അടഞ്ഞ വാതിലില്‍ കാത്തു നില്‍ക്കുമോ
സുഗന്ധവാഹികള്‍ ദൂതുപോകുവാന്‍
പറന്ന പക്ഷികള്‍ ചിറകടിക്കുമോ
അതിര്‍ത്തികാക്കുമാ തിരക്കുമപ്പുറം
കറുത്തമേഘത്തിന്‍ സിരകള്‍ക്കുള്ളിലായ്
ഉറഞ്ഞു നില്‍ക്കുമാ നനുത്ത തുള്ളികള്‍
പടര്‍ന്നുവീഴുമീ ധരണിതന്നിലായ്
വലിയവേലികള്‍ താണ്ടിയപ്പുറം
ഇനിയുമെന്‍റെയീ മനസ്സിനുള്ളിലെ
അതിര്‍വരമ്പുകള്‍ പറിച്ചുമാറ്റുവാന്‍
നടത്തവേണംഞാന്‍ പുതിയയാഗങ്ങള്‍
പ്രപഞ്ചസീമതന്‍ പ്രണയചിന്തയില്‍
ഉയിരുതിര്‍ക്കണം സ്നേഹനാളമായ്
എന്‍റെ ലോകത്തില്‍ നന്മചേര്‍ക്കുവാന്‍
എന്‍റെ നാവിലെ ചെറിയശബ്ദങ്ങള്‍
ഉറച്ചുചൊല്ലണം സ്നേഹമന്ത്രമായ്
എന്‍റെ കാഴ്ചകള്‍ അതിരുതാണ്ടണം
പിടഞ്ഞ ജീവന്‍റെ മനസ്സുകാണുവാന്‍
ഇഴഞ്ഞു നീങ്ങുമീ എന്‍റെ കാലുകള്‍
പിടഞ്ഞെണീക്കണം പറന്നുയരുവാന്‍
എന്‍റെ കൈകളില്‍ ചേര്‍ത്ത പൂവുകള്‍
വാരി നല്കണം സ്നേഹമന്ത്രമായ്
വെളുത്തയശ്വത്തെ ബലികൊടുക്കുന്നിതാ
കറുത്തചുട്ടിയാല്‍ തലയയുര്‍ത്തുമീ
കുതിച്ച കാലുകള്‍ പിടച്ചുതീരവേ
എന്‍റെ രാജ്യമിങ്ങെത്തിനില്‍ക്കുമോ
തലയറുത്തൊരാ കബന്ധഭൂമിയായ്
വലിയവേലികള്‍ കെട്ടിനിര്‍ത്തിയ
ദുരന്തഭൂമികള്‍ വീണുറങ്ങവേ
പിടഞ്ഞുവീഴുമോ നനുത്ത സ്നേഹവും
അവരൊരുക്കിയ പ്രണയബന്ധവും
അടഞ്ഞ വാതിലില്‍ കാത്തു നില്‍ക്കുമോ
സുഗന്ധവാഹികള്‍ ദൂതുപോകുവാന്‍
പറന്ന പക്ഷികള്‍ ചിറകടിക്കുമോ
അതിര്‍ത്തികാക്കുമാ തിരക്കുമപ്പുറം
കറുത്തമേഘത്തിന്‍ സിരകള്‍ക്കുള്ളിലായ്
ഉറഞ്ഞു നില്‍ക്കുമാ നനുത്ത തുള്ളികള്‍
പടര്‍ന്നുവീഴുമീ ധരണിതന്നിലായ്
വലിയവേലികള്‍ താണ്ടിയപ്പുറം
ഇനിയുമെന്‍റെയീ മനസ്സിനുള്ളിലെ
അതിര്‍വരമ്പുകള്‍ പറിച്ചുമാറ്റുവാന്‍
നടത്തവേണംഞാന്‍ പുതിയയാഗങ്ങള്‍
പ്രപഞ്ചസീമതന്‍ പ്രണയചിന്തയില്‍
ഉയിരുതിര്‍ക്കണം സ്നേഹനാളമായ്
എന്‍റെ ലോകത്തില്‍ നന്മചേര്‍ക്കുവാന്‍
എന്‍റെ നാവിലെ ചെറിയശബ്ദങ്ങള്‍
ഉറച്ചുചൊല്ലണം സ്നേഹമന്ത്രമായ്
എന്‍റെ കാഴ്ചകള്‍ അതിരുതാണ്ടണം
പിടഞ്ഞ ജീവന്‍റെ മനസ്സുകാണുവാന്‍
ഇഴഞ്ഞു നീങ്ങുമീ എന്‍റെ കാലുകള്‍
പിടഞ്ഞെണീക്കണം പറന്നുയരുവാന്‍
എന്‍റെ കൈകളില്‍ ചേര്‍ത്ത പൂവുകള്‍
വാരി നല്കണം സ്നേഹമന്ത്രമായ്
No comments:
Post a Comment